Skip to main content

ഹൈടെക്കായി ജില്ലയിലെ വിദ്യാലയങ്ങള്‍ ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനം ജനുവരിയില്‍

ഒരു വര്‍ഷത്തിനുള്ളില്‍ എട്ടു മുതല്‍ 12 വരെ ക്ലാസുകളുള്ള ജില്ലയിലെ 244 സ്‌കൂളുകള്‍ ഹൈടെക്കായി മാറി. ഇതില്‍ 182 സ്‌കൂളുകളും സര്‍ക്കാര്‍ വിദ്യാലയങ്ങളാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്റെ (കൈറ്റ്) ആഭിമുഖ്യത്തിലാണ് ഹൈടെക് ലാബ്-ഹൈടെക് സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്നത്. 2019 ജൂലൈയില്‍ ഉദ്ഘാടനം ചെയ്ത ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ ഹൈടെക് സ്‌കൂളുകളും ഹൈടെക് ലാബുകളും സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 478       സ്‌കൂളുകളിലും  ഉപകരണ വിതരണം പൂര്‍ത്തിയായി. പദ്ധതിയുടെ ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനം 2020 ജനുവരിയില്‍ നടക്കും

date