Skip to main content

എറണാകുളം അറിയിപ്പുകള്‍

അറിയിപ്പുകള്‍

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശുവികസന സേവന പദ്ധതിയില്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് കൊച്ചി അര്‍ബന്‍-3 കാര്യാലയ പരിധിയിലെ 101 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ എഡ്യൂക്കേഷണല്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനത്തില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 17 വൈകിട്ട് 2.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2706695, 8281999205.

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സേനാനികള്‍ക്കും
അവരുടെ വിധവകള്‍ക്കും ലഭിച്ചു കൊണ്ടിരുന്ന സാന്ധത്തിക സഹായം

കൊച്ചി: രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും ലഭിച്ചു കൊണ്ടിരുന്ന സാമ്പത്തിക സഹായം തുടര്‍ന്നു ലഭിക്കുന്നതിനായി ഡിസംബര്‍ മാസത്തിലെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ ഈ മാസം 31-നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0484-2422239.

അപേക്ഷ  ക്ഷണിച്ചു
കൊച്ചി: ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ അധീനതയിലുളള തോപ്പുംപടി ചുളളിക്കലിലുളള ഭൂമിയുടെ സംരക്ഷണത്തിന് സെക്യൂരിറ്റി ഗാര്‍ഡിനായി, സമീപവാസികളായ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി 0484-2422239 ഫോണ്‍ നമ്പരിലോ ഡിസംബര്‍ 10-ന് മുമ്പ് ബന്ധപ്പെടണം.

സ്വകാര്യ ബസ് തൊഴിലാളികള്‍
സൂചന പണിമുടക്ക്് പിന്‍വലിച്ചു

കൊച്ചി: അങ്കമാലി മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ നാളെ (6/12/19) നടത്തുവാന്‍ തിരുമാനിച്ച സൂചന പണിമുടക്ക്് പിന്‍വലിച്ചു.
ജില്ലാ ലേബര്‍ ഓഫീസര്‍ പി.രഘുനാഥിന്റെ നിര്‍ദേശപ്രകാരം അങ്കമാലി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജയപ്രകാശ്  വിഷയത്തില്‍ ഇടപെടുകയും ബന്ധപ്പെട്ട കക്ഷികളുടെ യോഗം വിളിച്ചു കൂട്ടിയതിനെ തുടര്‍ന്നാണ് ആണ് പണിമുടക്ക് പിന്‍വലിച്ചത്.
സ്വകാര്യ ബസ് തൊഴിലാളികളും തൊഴില്‍ ഉടമകളും തമ്മില്‍ ഉണ്ടായിരുന്ന കരാറിന്റെ കാലാവധി മാര്‍ച്ച് 20 പൂര്‍ത്തിയായതാണ്.
തുടര്‍ന്ന് നിരവധി തവണ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് തൊഴില്‍ വകുപ്പ് വിഷയത്തില്‍ ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തത്.
ബസ് ചാര്‍ജ് വര്‍ദ്ധനവിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരി 28 ന് മുമ്പ്  അനൂകൂലമായി തീരുമാനം എടുത്താല്‍ വേതന വര്‍ദ്ധനവ് ഒരാഴ്ചക്കകം നല്‍കുന്നതാണ്. ഫെബ്രുവരി 28 ന് തീരുമാനം ഉണ്ടാവാത്ത പക്ഷം പുതിയ വേതന ഘടന നടപ്പില്‍ വരുത്തുന്നതിന് ഉടമ പ്രതിനിധികള്‍ തയ്യാറാണ് എന്ന് അറിയിച്ചു. പ്രസ്തുത ധാരണകള്‍ രേഖപെടുത്തുന്നതിന് ബന്ധപ്പെട്ട കക്ഷി കളോട് ജില്ലാ ലേബര്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകുവാനും നിര്‍ദേശം നല്‍കി.
യോഗത്തില്‍ സ്വകാര്യ ബസ് ഉടമ സംഘടനയുടെ പ്രതിനിധികളായ െ്രെപവറ്റ് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.പി. ജിബി, െ്രെപവറ്റ് ബസ് ഓപ്പറേഷന്‍സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധി കെ.സി.വിക്ടര്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളായ പി.ടി.പോള്‍ ഐഎന്‍ടിയുസിയെ  പ്രതിനിധികരിച്ചും, സി.ഐ. ടി.യൂ പ്രതിനിധികളായ പി.ജെ.വര്‍ഗീസ്, കെ.പി.പോളി, കെ.എസ്.വിനോജ് ബി.എം.എസ് പ്രതിനിധികളായ അഡ്വ.വി.എന്‍.സുഭാഷ്, ടി.വി.ഫ്രാന്‍സിസ് തുടങ്ങി യവരും പങ്കടുത്തു.

ജില്ലാ കേരളോത്സവം 'മഹോത്സവ് 2019'

കൊച്ചി: ജില്ലയിലെ ഗ്രാമ ബ്‌ളോക്ക് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കൊച്ചി കോര്‍പറേഷനിലെയും കലാകായിക പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ജില്ലാ കേരളോത്സവം 'മഹോത്സവ് 2019' ന് കാക്കനാട് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ð തിരി തെളിഞ്ഞു. ഉദ്ഘാടനം ടി.ജെ.വിനോദ്
എം.എല്‍.എ. നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കേരളോത്സവത്തില്‍ð ആയിരത്തോളം കലാകായിക പ്രതിഭകള്‍ പങ്കെടുക്കുന്നു. കലാമത്സരങ്ങള്‍ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ പ്രിയദര്‍ശിനി ഹാള്‍, മഹാത്മാഗാന്ധി ഹാള്‍, അബ്ദുð കലാം ഹാള്‍, ഇഎംഎസ് ഹാള്‍, കെ.കരുണാകരന്‍ ഹാള്‍ എന്നിങ്ങനെ നാമകരണം ചെയ്തിട്ടുളള അഞ്ചു വിവിധ വേദികളിലായി നടക്കുന്നതാണ്. കായിക മത്സരങ്ങള്‍ കളമശേരി കുസാറ്റ് ഗ്രൗണ്ട്, ഐസാറ്റ്, അസീസി സ്‌കൂള്‍ എന്നിവിടിങ്ങളിലാണ് നടക്കുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ.അബ്ദുð മുത്തലിബ്, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പ്രവീണ്‍, യുവജനക്ഷേ ബോര്‍ഡ് പ്രോഗ്രാം ഓഫീസര്‍ സി.ടി.സബിത, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ സരള മോഹന്‍, സി.കെ.അയ്യപ്പന്‍കുട്ടി, ജാന്‍സി ജോര്‍ജ്ജ്, ആശ സനിð, ജോര്‍ജ്ജ് ഇടപ്പരത്തി, കെ.എന്‍.സുഗതന്‍, കെ.വൈ.ടോമി, സാംസണ്‍ ചാക്കോ, കെ.ടി.അബ്രഹാം, ശാരദ മോഹന്‍, ജോളി ബേബി, സോന ജയരാജ്, ഹിമഹരീഷ്, ബേസിð പോള്‍, റസിയ റഹ്മത്ത്, അനിത ഷീലന്‍, സെക്രട്ടറി അജിഫ്രിന്‍സിസ് കൊളളന്നൂര്‍, ഫിനാന്‍സ് ഓഫീസര്‍ ജോബി തോമസ്, എന്നിവര്‍ സംബന്ധിച്ചു. കായിക മത്സരങ്ങള്‍ കളമശേരി കുസാറ്റ് ഗ്രൗണ്ടില്‍ð നഗരസഭ ചെയര്‍പേഴ്‌സണ്‍ റുക്കിയ ജമാല്‍ð ഉദ്ഘാടനം ചെയ്തു. കുസാറ്റ് ഗ്രൗണ്ട്, ചോറ്റാനിക്കര സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലായി കായികമത്സരങ്ങള്‍ നടക്കുന്നതാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ബി എ അബ്ദുð മുത്തലിബ്, കൗണ്‍സിലര്‍ എം.എ.വഹാബ്, സെക്രട്ടറി അജി ഫ്രാന്‍സിസ് കൊളളന്നൂര്‍, പി.എം. നജീബ് എന്നിവര്‍ പ്രസംഗിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: തൃപ്പൂണിത്തുറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ ലാബിലേയ്ക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് മുദ്രവച്ച  ടെണ്ടറുകള്‍ ക്ഷണിച്ചു. വിതരണം ചെയ്യേണ്ട ലാബ് ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടെണ്ടര്‍ അടക്കം ചെയ്തിരിക്കുന്ന  കവറിനുപുറത്ത് ഒ.എഫ്.റ്റി'ലാബിലേയ്ക്കുള്ള ലാബ് ഉപകരണങ്ങളുടെ വിതരണം' എന്ന് രേഖപ്പെടുത്തേണ്ടതാണ്. ടെന്‍ഡറുകള്‍ ഡിസംബര്‍ 19-ന് വൈകിട്ട് മൂന്നു വരെ നല്‍കാം.

date