Skip to main content

കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ ആഴ്ചച്ചന്ത ആരംഭിച്ചു

കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കർഷകർക്കും കുടുംബശ്രീ അംഗങ്ങൾക്കും അവർ ഉൽപാദിപ്പിക്കുന്ന വസ്തുക്കൾ വിൽക്കുന്നതിനുള്ള ആഴ്ചച്ചന്ത ആരംഭിച്ചു. എല്ലാ ബുധനാഴ്ചകളിലുമാണ് ചന്ത. മുണ്ടൂർ നെഹ്രു മണ്ഡപത്തിൽ മുൻ എം എൽ എ ബാബു എം പാലിശ്ശേരി ഉദ്ഘാടനം ചെയ്തു. കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി ജെ ആന്റോ അധ്യക്ഷത വഹിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി വി കുര്യാക്കോസ് ആദ്യ വിൽപന നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി കെ പുഷ്പാകരൻ മുഖ്യപ്രഭാഷണം നടത്തി.

date