Skip to main content

താലൂക്ക് തല നിക്ഷേപക സംഗമം നടത്തി

തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് തല നിക്ഷേപക സംഗമം നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി അധ്യക്ഷത വഹിച്ചു. നിക്ഷേപ സാധ്യത സംരംഭങ്ങളും 2019 ലെ ചെറുകിട-ഇടത്തരം സംരംഭം സുഗമമാക്കൽ ബില്ലും എന്ന വിഷയത്തെക്കുറിച്ച് ഡെപ്യൂട്ടി ഡയറക്ടർ ടി എസ് ചന്ദ്രൻ, ജി എസ് ടി നിയമത്തെക്കുറിച്ച് പി എം എ കരീം, സംരംഭകത്വ മേഖലയിലെ അനുഭവങ്ങൾ എന്ന വിഷയത്തെക്കുറിച്ച് എ.ആർ.രവീന്ദ്രൻ, ബാങ്കിങ് നടപടിക്രമങ്ങൾ സംബന്ധിച്ച് വി.ആർ.രാമചന്ദ്രൻ, പാക്കേജിങ് ലൈസൻസ് നടപടിക്രമങ്ങൾ' സംബന്ധിച്ച് പി.ഇഗ്നേഷ്യസ്, സംസ്ഥാന പിന്നോക്ക വിഭാഗ - വികസന കോർപ്പറേഷൻ പദ്ധതികളെ സംബന്ധിച്ച് പി.എൻ വേണുഗോപാൽ എന്നിവർ ക്ലാസുകളെടുത്തു. വാർഡ് കൗൺസിലർ ഡോ പി വി ആശാലത, താലൂക്ക് വ്യവസായ ഓഫീസർ പി ആർ സിന്ധു, കെ.സതീഷ് എന്നിവർ പങ്കെടുത്തു.
 

date