Skip to main content

കയ്പമംഗലം സുനാമി കോളനികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നു

കയ്പമംഗലം മണ്ഡലത്തിലെ സുനാമി കോളനികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. മണ്ഡലത്തിലെ കോളനികളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ എംഎൽഎ ഇ ടി ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത ഉന്നതതലയോഗത്തിലാണ് തീരുമാനമായത്. ആദ്യഘട്ടത്തിൽ പെരിഞ്ഞനം, ശ്രീനാരായണപുരം പഞ്ചായത്തിലെ സുനാമി കോളനികളെയാണ് പരിഗണിക്കുക. ഇതിന്റെ ഭാഗമായി നിലവിലെ താമസക്കാരിൽ അനഹർഹർ ഉണ്ടെങ്കിൽ കണ്ടെത്തുവാനും അർഹരായവരെ പരിഗണിക്കുവാനും തഹസിൽദാർ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള മാസ്റ്റർ പ്ലാനും തയ്യാറാക്കും. കൊടുങ്ങല്ലൂർ തഹസിൽദാർ കെ രേവ, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡണ്ട് കെ കെ സച്ചിത്ത്, ശ്രീനാരായണപുരം പഞ്ചായത്ത് ആക്ടിങ്ങ് പ്രസിഡന്റ് എം എസ് മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം ബി ജി വിഷ്ണു, മതിലകം ബ്ലോക്ക് മെമ്പർ ബാബു, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അടിക്കുറിപ്പ്: കയ്പമംഗലം മണ്ഡലത്തിലെ സുനാമി കോളനികളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ എംഎൽഎ ഇ ടി ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗം.

date