Skip to main content

ജോബ് ഫെസ്റ്റും മൊബലൈസേഷൻ ക്യാമ്പും സംഘടിപ്പിച്ചു

കൊച്ചി: കുടുംബശ്രീ ജില്ലാ മിഷന്റെയും കൂനമ്മാവ് ബാപ്പുജി മെമ്മോറിയൽ ലൈബ്രറിയുടെയും നേതൃത്വത്തിൽ ലൈബ്രറി ഹാളിൽ വച്ച് ജോബ് ഫെസ്റ്റും മൊബലൈസേഷൻ ക്യാമ്പും സംഘടിപ്പിച്ചു. പരിപാടി പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പള്ളി ഉദ്ഘാടനം ചെയ്തു. ഇൻഫോപാർക്ക് (അബാസോഫ്റ്റ്) ന് വേണ്ടി തൊഴിൽ മേളയും എച്ച്.എൽ.എഫ്.പി.പി.ടി എന്ന കമ്പനിക്ക് വേണ്ടി മൊബലൈസേഷനുമാണ് സംഘടിപ്പിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ രമാദേവി ചടങ്ങിന് അധ്യക്ഷത വഹിച്ചു.

date