Skip to main content

അടിസ്ഥാന വര്‍ഗ്ഗ വികസന കാര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് ശ്രദ്ധേയമായ ഇടപെടല്‍: സജി ചെറിയാന്‍ എം.എല്‍.എ

ആലപ്പുഴ: പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് സമാനതകളില്ലാത്ത ഇടപെടലെന്ന് സജി ചെറിയാന്‍ എം.എല്‍.എ. ഗദ്ദിക പോലെയുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ മുന്നേറ്റം മുന്‍നിര്‍ത്തിയുള്ള മേളകളും പ്രവര്‍ത്തനങ്ങളും ഇതിന്റെ ഉദാഹരണങ്ങളാണ്. ഗദ്ദിക മേളയുടെ മൂന്നാം ദിനം നടന്ന സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. രാജ്യത്തെ പല ഭാഗങ്ങളിലും പട്ടികജാതി വിഭാഗങ്ങള്‍ പ്രയാസങ്ങള്‍ അനുഭവിക്കുമ്പോഴും അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ വികസന കാര്യത്തില്‍ കേരളം മുന്നില്‍ നില്‍ക്കുന്നുവെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.അടിസ്ഥാന വര്‍ഗ്ഗ വികസന കാര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് ശ്രദ്ധേയമായ ഇടപെടല്‍: സജി ചെറിയാന്‍ എം.എല്‍.എ
 

date