Skip to main content

നഗരങ്ങളിലുള്ളവര്‍ക്ക് സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം

വരുമാനം കുറഞ്ഞവര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ കണ്ടെത്തുന്നതിന് സഹായിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ദീന്‍ ദയാല്‍ അന്ത്യോദയ യോജന പദ്ധതിയിന്‍ കീഴില്‍   കുടുംബശ്രീ നടപ്പാക്കുന്ന സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലന പരിപാടിയിലേക്ക്് അപേക്ഷിക്കാം.

18നും 35നും മധ്യേ പ്രായമുള്ള പ്ലസ്ടു പാസ്സായ ജില്ലയിലെ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. താമസ സൗകര്യം അടക്കം പരിശീലനം സൗജന്യമാണ്. താത്പര്യമുള്ളവര്‍ കുടുംബശ്രീയുടെ ബന്ധപ്പെട്ട സിഡിഎസ് ഓഫീസുകള്‍ വഴിയോ മുനിസിപ്പാലിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന എന്‍യുഎല്‍എം ഓഫീസുകള്‍ വഴിയോ അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 10 ആണ്. കൂടുതല്‍ വിവരങ്ങള്‍ 04682221807 എന്ന നമ്പരില്‍ ലഭിക്കും.              

(പിഎന്‍പി 2971/17)

date