Skip to main content
fish

മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഉള്‍നാടന്‍ മത്സ്യോത്പാദന വര്‍ദ്ധനവിനായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പമ്പാ നദിയില്‍ റാന്നി പഞ്ചായത്തിലെ പെരുമ്പുഴ കടവില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

രാജു എബ്രഹാം എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍, ജില്ലാ പഞ്ചായത്തംഗം സൂസന്‍ അലക്‌സ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുമ വിജയകുമാര്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ടി.സജി തുടങ്ങിയവര്‍ പങ്കെടുത്തു. നാടന്‍ മത്സ്യഇനങ്ങളായ കല്ലേമുട്ടി, മഞ്ഞക്കൂരി എന്നിവയാണ് നിക്ഷേപിച്ചത്.                  

(പിഎന്‍പി 2974/17)

date