Skip to main content

ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറിയുമായി കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍

    അടിയന്തര ഘട്ടങ്ങളില്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നതിന് കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാരുടെ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി തയാറാക്കുന്നു. ഡയറക്ടറി പ്രസിദ്ധീകരണത്തിന്റെ ഉദ്ഘാടനം സ്വന്തം ബ്ലഡ് ഗ്രൂപ്പും വിവരങ്ങളും ഡയറക്ടറിയില്‍ എഴുതി ചേര്‍ത്ത് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ നിര്‍വഹിച്ചു. ജീവനക്കാരുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ബ്ലഡ് ഗ്രൂപ്പ് എന്നീ വിവരങ്ങളാണ് ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തുന്നത്. പുതിയ ജീവനക്കാര്‍ വരുന്നതനുസരിച്ച് അവരുടെ വിവരങ്ങള്‍ ഡയറക്ടറിയില്‍  ചേര്‍ക്കും. ഡയറക്ടറി ഓണ്‍ലൈനാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എഡിഎം അനു എസ്.നായര്‍ പറഞ്ഞു. ഹുസൂര്‍ ശിരസ്തദാര്‍ വില്യം ജോര്‍ജ്, സ്റ്റാഫ് സെക്രട്ടറി എം.എ.സുള്‍ഫി, ട്രഷറര്‍ ബി.വിനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.                                                                

 

date