Skip to main content

റിപ്പബ്ലിക്ദിന പരേഡില്‍ സംബന്ധിക്കണം:കളക്ടര്‍

 

    ജില്ലാ ആസ്ഥാനത്ത്  റിപ്പബ്ലിക്ദിനം സമുചിതമായി  ആഘോഷിക്കുന്നു. ഈ മാസം 26 ന്  രാവിലെ എട്ടു മണിക്ക്  വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍   നടക്കുന്ന റിപ്പബ്ലിക്ദിന പരേഡില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ദേശീയപതാക ഉയര്‍ത്തും. പരേഡില്‍ അഭിവാദ്യം സ്വീകരിക്കും.
    സ്വാതന്ത്ര്യസമരസേനാനികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ മുതലായവര്‍  പരിപാടികളില്‍ സംബന്ധിച്ച് റിപ്പബ്ലിക്ദിനാഘോഷം വിജയപ്രദമാക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു.  ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും നിര്‍ബന്ധമായും  റിപ്പബ്ലിക്ദിന പരേഡില്‍  സംബന്ധിക്കണം
 

date