Skip to main content

കൊല്ലം വാര്‍ത്തകള്‍

വിവിധ പദ്ധതികളുടെ ആനൂകൂല്യ വിതരണം 28ന്
    കൊറ്റങ്കര ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ 2017-18 വര്‍ഷത്തിലെ വിവിധ പദ്ധതികളുടെ ആനുകൂല്യ വിതരണത്തിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. ജനുവരി 28ന് രാവിലെ 10ന് മേക്കോണ്‍ എസ്.സി.ഡി.യു.പി.എസില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനിതകുമാരി അധ്യക്ഷയാകും. 
ഗ്രന്ഥശാലകള്‍ക്കുള്ള പുസ്തകങ്ങള്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും സ്‌കൂളുകള്‍ക്കുള്ള കമ്പ്യൂട്ടറുകളും മൈക്ക് സെറ്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മയും വിതരണം ചെയ്യും. കാര്‍ഷിക പ്രോജക്ടുകളുടെ ഉദ്ഘാടനം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് നിര്‍വഹിക്കും.
    ജില്ലാ പഞ്ചായത്തംഗം ഷേര്‍ളി സത്യദേവന്‍, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. പ്രഭാകരന്‍പിള്ള, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി. ആര്‍. കെ.176/18)

ഭിക്ഷാടനത്തില്‍നിന്നും താരത്തിളക്കത്തിലേക്ക്;
മണികണ്ഠന്റെ മികവിന് ഉജ്ജ്വലബാല്യം പുരസ്‌കാരം

ഭിക്ഷയാചിച്ചിരുന്ന ബാല്യത്തില്‍നിന്നും ഫുട്‌ബോള്‍ പ്രതിഭയായി വളര്‍ന്ന മണികണ്ഠന് ഉജ്ജ്വലബാല്യം പുരസ്‌കാരം. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ ഓഫീസ് മുഖേന നല്‍കുന്ന   25000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും ഉള്‍പ്പെടുന്ന പുരസ്‌കാരത്തിനാണ് കൊല്ലം ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ താമസിക്കുന്ന ആര്‍. മണികണ്ഠന്‍ അര്‍ഹനായത്.  ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള സമിതിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. 
ഓച്ചിറയില്‍  ഭിക്ഷാടനം നടത്തിയിരുന്ന മണികണ്ഠനെ ഏഴാം വയസിലാണ് കൊല്ലം ജില്ലാ ശിശു സംരക്ഷണ ഓഫീസിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തി ചില്‍ഡ്രന്‍സ് ഹോമിലെത്തിച്ചത്. കഴിഞ്ഞ ഏഴു വര്‍ഷമായി ഇവിടെ താമസിക്കുന്ന കുട്ടി ഇപ്പോള്‍ എസ്.എന്‍ ട്രസ്റ്റ് സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു. ഫുട്‌ബോളില്‍ താല്‍പര്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് പരിശീലനത്തിന് അവസരമൊരുക്കിയത്. തുടര്‍ന്നങ്ങോട്ട് കളിമികവില്‍ പടിപടിയായി മുന്നേറുകയായിരുന്നു. ചെന്നൈയിലെ ഫുട്‌ബോള്‍ പ്ലസ് പ്രഫഷണല്‍ അക്കാദമിയിലെ പരിശീലനം  മണികണ്ഠന്റെ പ്രതിഭയ്ക്ക് തിളക്കമേറ്റി. അതോടൊപ്പം സ്‌പെയിനിലെ വിഖ്യാതമായ റയല്‍ മാഡ്രിഡ് ഫുട്‌ബോള്‍ ക്ലബില്‍ ഒരുമാസത്തെ പരിശീലനത്തിനും വഴിതുറന്നു.   
(പി. ആര്‍. കെ.177/18)

റിപ്പബ്ലിക് ദിനാഘോഷം: ഡ്രസ് റിഹേഴ്‌സല്‍ മാറ്റിവച്ചു
    റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് ജനുവരി 24ന് രാവിലെ ഏഴിന് നടത്താനിരുന്ന ഡ്രസ് റിഹേഴ്‌സല്‍ 25ന് രാവിലെ ഏഴിന് ലാല്‍ ബഹദൂര്‍ സ്റ്റേഡയത്തില്‍ നടക്കും.
(പി. ആര്‍. കെ.178/18)

മെയില്‍ വാര്‍ഡന്‍ നിയമനം
    ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ പ്രയോറിറ്റി, ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി, മുസ്ലീം പ്രയോറിറ്റി എന്നീ സംവരണ വിഭാഗങ്ങളില്‍ മെയില്‍ വാര്‍ഡന്‍മാരുടെ മൂന്ന് താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത - എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യതയും സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരമുള്ള ഹോസ്റ്റലുകളില്‍ മെയില്‍ വാര്‍ഡനായുള്ള മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും (പ്രവൃത്തി പരിചയത്തില്‍ എസ്.സി/എസ്.റ്റിക്കാര്‍ക്ക് ഇളവില്ല). 
ശമ്പളം 18000-41500. പ്രായപരിധി 18 നും 41 നുമിടയില്‍ (നിയമാനുസൃത വയസിളവ് ബാധകം). സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല. മുന്‍ഗണനാ വിഭാഗത്തിന്റെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ പ്രമാണങ്ങളുമായി തൊട്ടടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി ആറിനകം നേരിട്ട് ഹാജരാകണം.
(പി. ആര്‍. കെ.179/18)

താത്കാലിക നിയമനം
    പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ജാക്ക് ഫ്രൂട്ട് പ്രിസര്‍വേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജാക്ക് ഫ്രൂട്ട് പ്രിസര്‍വേഷനിലുള്ള സര്‍ട്ടിഫിക്കറ്റും പ്രവൃത്തിപരിചയവും പരിശീലനം നല്‍കുവാന്‍ പ്രാപ്തിയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം - 21 നും 65 നും ഇടയില്‍. അപേക്ഷാ ഫോറം സൗജന്യമായി ഓഫീസില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 27.
(പി. ആര്‍. കെ.180/18)

എംപ്ലോയബിലിറ്റി സെന്റര്‍: അഭിമുഖം ജനുവരി 29ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍   സ്വകാര്യ കമ്പനികളിലെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജനുവരി 29ന് നടത്തും. ഒഴിവുകളുടെ വിശദ വിവരം ചുവടെ. പ്രവര്‍ത്തന മേഖല ബ്രാക്കറ്റില്‍.
ഫാക്ടറി മാനേജര്‍ (പുരുഷ•ാര്‍ മാത്രം): യോഗ്യത - ഡിഗ്രി/പി.ജി, രണ്ടു വര്‍ഷത്തെ  ഫാക്ടറി പ്രവൃത്തിപരിചയം(തിരുവനന്തപുരം). 
അസിസ്റ്റന്റ് മാനേജര്‍(പുരുഷ•ാര്‍ മാത്രം): യോഗ്യത - ഡിഗ്രി/പി.ജി  സ്വര്‍ണ്ണാഭരണ നിര്‍മാണ യൂണിറ്റില്‍  രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം(തിരുവനന്തപുരം).
 സീനിയര്‍ അക്കൗണ്ടന്റ്(പുരുഷ•ാര്‍ മാത്രം): യോഗ്യത - എം.കോമം, അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം(ആലപ്പുഴ, തിരുനെല്‍വേലി). 
ജൂനിയര്‍  അക്കൗണ്ടന്റ്(പുരുഷ•ാര്‍ മാത്രം): യോഗ്യത - ബി.കോം/      എം.കോം. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം(ആലപ്പുഴ, തിരുനെല്‍വേലി). 
ഫുഡ് ആന്‍ഡ് ബീവറേജ് മാനേജര്‍(പുരുഷ•ാര്‍ മാത്രം): യോഗ്യത - ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം(ആലപ്പുഴ, തിരുനെല്‍വേലി). 
ഹൗസ് കീപ്പിങ്  മാനേജര്‍(പുരുഷ•ാര്‍ മാത്രം): യോഗ്യത - ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം, രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം (ആലപ്പുഴ, തിരുനെല്‍വേലി). 
ഈവന്റ് മാനേജര്‍(പുരുഷ•ാര്‍ മാത്രം): യോഗ്യത ഡിഗ്രി/പി.ജി, രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം(ആലപ്പുഴ, തിരുനെല്‍വേലി). 
ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ്(പുരുഷ•ാര്‍ മാത്രം): യോഗ്യത ഡിഗ്രി. (കൊട്ടാരക്കര, ആറ്റിങ്ങല്‍).  
കളക്ഷന്‍ എക്‌സിക്യൂട്ടീവ്(പുരുഷ•ാര്‍ മാത്രം): യോഗ്യത പ്ലസ്ടു. (കൊട്ടാരക്കര).  
ലീഗല്‍ എക്‌സിക്യൂട്ടീവ്(പുരുഷ•ാര്‍ക്കും സ്ത്രീകള്‍ക്കും): യോഗ്യത എല്‍. എല്‍.ബി. (കൊട്ടാരക്കര).  
ഓഫീസ് സ്റ്റാഫ്(സ്ത്രീകള്‍  മാത്രം): യോഗ്യത പ്ലസ് ടൂ, കമ്പ്യൂട്ടര്‍ പരിജ്ഞാനം (കൊല്ലം).  
റിസപ്ഷനിസ്റ്റ്(പുരുഷ•ാര്‍ക്കും സ്ത്രീകള്‍ക്കും): യോഗ്യത ഡിഗ്രി (ആലപ്പുഴ, തിരുനെല്‍വേലി). 
ടെക്‌നിഷ്യന്‍(പുരുഷ•ാര്‍ മാത്രം): യോഗ്യത ഐ.ടി.ഐ(ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍) (കൊല്ലം). 
ടെലി കോളര്‍(സ്ത്രീകള്‍  മാത്രം): യോഗ്യത പ്ലസ് ടു/ഡിഗ്രി (കൊല്ലം).  
സെയില്‍സ് പ്രൊമോട്ടര്‍(പുരുഷ•ാര്‍ മാത്രം): യോഗ്യത - പ്ലസ് ടു (കൊല്ലം). 
വെയ്റ്റര്‍(പുരുഷ•ാര്‍ മാത്രം): യോഗ്യത - എസ്.എസ്.എല്‍.സി/പ്ലസ്ടു  (ആലപ്പുഴ, തിരുനെല്‍വേലി). 
ഹൗസ് കീപ്പിങ് സ്റ്റാഫ്(പുരുഷ•ാര്‍ മാത്രം): യോഗ്യത - എസ്.എസ്.എല്‍.സി. (ആലപ്പുഴ, തിരുനെല്‍വേലി). 
വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ബന്ധപ്പെടണം. വിശദ വിവരങ്ങള്‍ 0474-2740615, 2740618 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി. ആര്‍. കെ.181/18)

വീഡിയോ എഡിറ്റിങ് കോഴ്‌സ്
കേരള മീഡിയ അക്കാദമി   നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറുമാസമാണ് കോഴ്‌സിന്റെ കാലാവധി.  പ്രവേശനം 30 പേര്‍ക്ക്. പരീക്ഷാഫീസ് ഉള്‍പ്പെടെ 24050 രൂപയാണ് ഫീസ്.  പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  വിദ്യാഭ്യാസ യോഗ്യത - പ്ലസ് ടൂ. മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. 30 വയസ് കവിയരുത്.  പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെ വയസിളവ് ലഭിക്കും.
    അപേക്ഷഫോറം ംംം.സലൃമഹമാലറശമമരമറലാ്യ.ീൃഴ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം.  അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം.  സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന 300 രൂപയുടെ (പട്ടിക വിഭാഗക്കാര്‍ക്ക് 150 രൂപ) ഡി.ഡിയും നല്‍കണം.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.  വിശദവിവരങ്ങള്‍ ഫോണ്‍:  0484- 2422275, 2100700 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി. ആര്‍. കെ.182/18)

ജില്ലാ ആസൂത്രണ സമിതി യോഗം 27ന്
    ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി 27ന് ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
 (പി. ആര്‍. കെ.183/18)
(അവസാനിച്ചു)

date