Skip to main content

ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് (ജനുവരി 24)

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ആറു കോടി രൂപ ഒന്നാം സമ്മാനമുള്ള സുവര്‍ണ ജൂബിലി ക്രിസ്മസ്-പുതുവത്സര ബമ്പര്‍ 2017-18 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പും സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനവും ഇന്ന് (ജനുവരി 24) മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് പഴവങ്ങാടി ശ്രീചിത്രാ ഹോം ആഡിറ്റോറിയത്തിലാണ് നറുക്കെടുപ്പും ടിക്കറ്റ് പ്രകാശനവും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായിരിക്കും. മാര്‍ച്ച് 21 ന് നറുക്കെടുക്കുന്ന സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നാല് കോടി രൂപയാണ്.

പി.എന്‍.എക്‌സ്.284/18

date