Skip to main content

വയലാ വടക്ക് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ പുസ്തകശേഖരണം ആരംഭിച്ചു

സര്‍വ ശിക്ഷാ അഭിയാന്‍ നടപ്പാക്കുന്ന ഒന്നാം ക്ലാസ് ഒന്നാംതരം വായനക്കാര്‍ എന്ന പദ്ധതിയോട് ചേര്‍ന്ന് വള്ളിക്കോട് പഞ്ചായത്തിലെ വയലാ വടക്ക് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ പിടിഎയുടെ ആഭിമുഖ്യത്തചന്റ പുസ്തക ശേഖരണം ആരംഭിച്ചു. പരിപാടിയുടെ    ഉദ്ഘാടനം കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് റോസമ്മ ബാബുജി നിര്‍വഹിച്ചു.

പിടിഎ വൈസ്പ്രസിഡന്റ് ജയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷത അമ്പിളി ജി നായര്‍ ആദ്യ    പുസ്തകം കൈമാറി. ഹെഡ്മിസ്ട്രസ് എ.ജെ.രാധാമണി, പിടിഎ പ്രസിഡന്റ് കെ.പി.ശ്രീഷ്, എസ്എസ്ജി അംഗങ്ങളായ ഡി.സത്യവാന്‍, എന്‍.വിജയന്‍, മാമൂട് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ബിനില്‍ കൊട്ടയ്ക്കാട്, സെക്രട്ടറി വിജയമോഹനന്‍, അധ്യാപകരായ കെ.ആര്‍.ജയശ്രീ, ശശികല രാജീവ്, ധന്യ, ജിന്‍സി, സന്ധ്യ തുടങ്ങിയവര്‍ സംസാരിച്ചു.

ഒരു മാസം നീണ്ടുനില്‍ക്കുന്ന പുസ്തകശേഖരണ കാലയളവില്‍ പൂര്‍വവിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ആയിരത്തോളം പുസ്തകങ്ങള്‍ ശേഖരിച്ച് ഓരോ ക്ലാസിലെയും കുട്ടികളുടെ നിലവാരത്തിന് അനുസൃതമായി ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍     പ്രത്യേക  ലൈബ്രറികള്‍ സജ്ജീകരിക്കുന്നതിനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

   (പിഎന്‍പി 2981/17)

date