Skip to main content

റിപ്പബ്ലിക്ദിന പരേഡ്: എവര്‍റോളിംഗ് ട്രോഫി എക്‌സൈസിന്

കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന 69-മത് റിപ്പബ്ലിക്ദിന പരേഡില്‍ മികച്ച പോലീസ് പ്ലാറ്റൂണിനുളള എവര്‍ റോളിംഗ് ട്രോഫി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ നയിച്ച എക്‌സൈസ് പ്ലാറ്റൂണിന് ലഭിച്ചു. ഫോറസ്റ്റ് പ്ലാറ്റൂണിനെ നയിച്ച കോട്ടയം ഡിവിഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍  കെ.വി. രതീഷാണ് മികച്ച പ്ലാറ്റൂണ്‍ കമാന്‍ഡര്‍. ഡിസ്ട്രിക്ട് ഹെഡ്ക്വര്‍ട്ടര്‍ സിവില്‍ പോലീസ് പ്ലാറ്റൂണിനാണ്  രണ്ടാം സ്ഥാനം. ഡിസ്ട്രിക്ട് ഹെഡ്ക്വാര്‍ട്ടര്‍ സബ് ഇന്‍സ്‌പെക്ടര്‍ അബ്രഹാം എ.എസ്, ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ ജൂനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ രാമു, കോട്ടയം വനിതാ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉഷാകുമാരി, എന്നിവരാണ് പോലീസ് പ്ലാറ്റൂണുകളെ നയിച്ചത്.
എസ്പിസി വിഭാഗത്തില്‍ എബിന്‍ തമ്പി നയിച്ച എസ്പിസി പ്ലാറ്റൂണ്‍ ക ഒന്നാം സ്ഥാനവും ഫെമി ഫ്രാന്‍സിസ് നയിച്ച എസ്പിസി പ്ലാറ്റൂണ്‍ കഢ രണ്ടാം സ്ഥാനവും നേടി. എന്‍.സി.സി സീനിയര്‍ വിഭാഗത്തില്‍ കോട്ടയം എം.ഡി.എസ്.എച്ച്.എസ്.എസ് ആണ്‍കുട്ടികളുടെ പ്ലാറ്റൂണ്‍ ഒന്നാം സ്ഥാനവും എം.ഡി.എസ്.എച്ച്.എസ്.എസ് പെണ്‍കുട്ടികളുടെ പ്ലാറ്റൂണ്‍ രണ്ടാംസ്ഥാനവും നേടി. എന്‍.സി.സി ജൂനിയര്‍ വിഭാഗത്തില്‍ വടവാതൂര്‍ ജവഹര്‍ നവോദയ  വിദ്യാലയത്തിലെ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും പ്ലാറ്റൂണുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. സ്‌കൗട്ട്‌സില്‍ സെന്റ് മേരീസ് യു പി എസ് ഒന്നാം സ്ഥാനവും സെന്റ് അലോഷ്യസ് എച്ച് എസ് എസ് രണ്ടാം സ്ഥാനവും നേടി. ഗൈഡ്‌സില്‍ മൗണ്ട് കാര്‍മല്‍ ഗേള്‍സ് എച്ച്.എസ് ഒന്നാം സ്ഥാനവും ബേക്കര്‍ മെമ്മോറിയല്‍ ജി.എച്ച്.എസ് രണ്ടാം സ്ഥാനവും നേടി. ബാന്റ്  വിഭാഗത്തില്‍ മൗണ്ട് കാര്‍മല്‍ ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഏറ്റുമാനൂര്‍ രണ്ടാം സ്ഥാനവും നേടി.  
  എബിന്‍ തമ്പി, രോഹന്‍ ബൈജു, ലാവണ്യ ആര്‍, ഫെമി ഫ്രാന്‍സിസ് എന്നിവര്‍ സ്റ്റുഡന്റ്‌സ് പോലീസ് പ്ലാറ്റൂണിനെയും കോട്ടയം എം.ഡി.എസ്.എച്ച്.എസ്.എസിലെ അതുല്‍ കെ വര്‍ഗീസ് എന്‍.സി.സി. ആര്‍മി സീനിയര്‍ ഡിവിഷന്‍ ആണ്‍കുട്ടികളുടെ പ്ലാറ്റൂണിനെയും അമല്‍ ജോസഫ് എന്‍.സി.സി. നേവി സീനിയര്‍ ഡിവിഷനെയും നയിച്ചു. എന്‍.സി.സി. സീനിയര്‍ ഡിവിഷന്‍ പെണ്‍കുട്ടികളുടെ പ്ലാറ്റൂണുകളെ എം.ഡി.എസ്.എച്ച്.എസ്.എസിലെ ഹര്‍ഷിത വി ഹരിദാസ്, ബി.സി.എം കോളേജിലെ മിഥുന ഭാസി എന്നിവര്‍ നയിച്ചു. എന്‍.സി.സി ജൂനിയര്‍ വിഭാഗത്തില്‍ വടവാതൂര്‍ ജവഹര്‍ നവോദയ  വിദ്യാലയത്തിലെ ആകാശ് കുമാര്‍ ആണ്‍കുട്ടികളുടെയും അഞ്ജനാ ദേവി പെണ്‍കുട്ടികളുടെയും പ്ലാറ്റൂണുകള്‍ക്ക് നേതൃത്വം നല്‍കി.   
സ്‌കൗട്ട്‌സില്‍ ആയുഷ് ഈപ്പന്‍ മാത്യു(ഗിരിദീപം എച്ച് എസ്)ആദിത്യന്‍ എ എസ്(സെന്റ് അലോഷ്യസ് എച്ച് എസ് എസ്, അതിരമ്പുഴ), അലന്‍ കെ പ്രിന്‍സ് (സെന്റ് മേരീസ് യു പി എസ്, കുടമാളൂര്‍) എന്നിവര്‍ നയിച്ച  മൂന്ന് പ്ലാറ്റൂണുകളും ഗൈഡ്‌സില്‍  കൃതിക എം(മൗണ്ട് കാര്‍മല്‍ ഗേള്‍സ് എച്ച്.എസ്, കോട്ടയം), ഐഷ ഷമീല്‍ (ബേക്കര്‍ മെമ്മോറിയല്‍ ജി.എച്ച്.എസ്, കോട്ടയം) എന്നിവര്‍ നയിച്ച രണ്ടു പ്ലാറ്റൂണുകളുമാണ് ഉണ്ടായിരുന്നത്.                                                                       
    എസ്.പി.സി ബാന്റിനെ വിദ്യാ വിജയനും (ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍), കോട്ടയം മൗണ്ട് കാര്‍മല്‍ ജി.എച്ച്.എസ്.എസിന്റെ സ്‌കൂള്‍ ബാന്റിനെ ഷെറിന്‍ ജോര്‍ജ്ജും നയിച്ചു. റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ റോക്കി സേവ്യറുടെ നേതൃത്വത്തിലുളള പോലീസ് ബാന്റാണ് പരിശീലനം നല്‍കിയത്.
       ചടങ്ങുകളുടെ അവസാനം കോട്ടയം മൗണ്ട് കാര്‍മ്മല്‍ ഗേള്‍സ് സ്‌കൂള്‍ കുട്ടികള്‍ ദേശീയഗാനം ആലപിച്ചു. കുമാരനല്ലൂര്‍ ദേവീ വിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തിഗാനം ആലപിച്ചു.  
    (കെ.ഐ.ഒ.പി.ആര്‍-188/18)
                                                                                               
 (അവസാനിച്ചു) 

date