Skip to main content

ശിശുദിനാഘോഷം :     കുട്ടികളുടെ പ്രധാനമന്ത്രി സാന്‍ജോ ബിനോയ് - പ്രസിഡന്റ് ആര്‍.അഹല്യ

ശിശുദിനാഘോഷറാലിക്ക് നേതൃത്വം നല്‍കുന്ന കുട്ടികളുടെ പ്രധാനമന്ത്രിയായി പള്ളിക്കുറുപ്പ് ശബരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി സാന്‍ജോ ബിനോയ്-യെ തിരഞ്ഞെടുത്തു. ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച 'വര്‍ണോത്സവം' ശിശുദിന കലോത്സവത്തില്‍ എഎല്‍.പി.വിഭാഗം പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് സാന്‍ജോ കുട്ടികളുടെ പ്രധാനമന്ത്രിയായത്. 

    പുത്തൂര്‍ ഗവ.യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ആര്‍.അഹല്യയെ കുട്ടികളുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. യു.പി.വിഭാഗം പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് അഹല്യ കുട്ടികളുടെ പ്രസിഡന്റായത്. നവംബര്‍ 14ന് മോയന്‍ എല്‍.പി.സ്‌കൂളില്‍ നിന്നാരംഭിച്ച് ചെറിയ കോട്ടമൈതാനിയില്‍ സമാപിക്കുന്ന കുട്ടികളുടെ ശിശുദിനഘോഷയാത്ര അഹല്യയും സാന്‍ജോയും നയിക്കും. 
 

date