Skip to main content

റിപ്പബ്ലിക് ദിന പരേഡ് ഇന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സല്യൂട്ട് സ്വീകരിക്കും

റിപ്പബ്ലിക്ദിന പരേഡിനോടനുബന്ധിച്ച്  നടക്കുന്ന വര്‍ണാഭമായ പരേഡ് ഇന്ന് (ജനുവരി 26) രാവിലെ 8.30 ന് മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടക്കും. എക്‌സൈസ് - തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സല്യൂട്ട് സ്വീകരിച്ച് പരേഡിനെ അഭിസംബോധനം ചെയ്യും. പരേഡിന് മുന്നോടിയായി നഗരസഭ പരിധിയിലെ സ്‌കൂളുകളെ പങ്കടുപ്പിച്ച് രാവിലെ എഴുമണിക്ക് സിവില്‍ സ്റ്റേഷനില്‍ നിന്ന് പ്രഭാതഭേരി നടത്തും. വിശിഷ്ടാതിഥി രാവിലെ 8.08 ന് സിവില്‍ സ്റ്റേഷനിലള്ള യുദ്ധസ്മാരകത്തില്‍ പുഷ്പ ചക്രം സമര്‍പ്പിക്കും.
       പരേഡിന് എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡന്റ് ശ്രീരാമ ടി. നേതൃത്വം നല്‍കും എം.എസ്.പി. ആംഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.രാജേഷ് സെക്കന്റ് ഇന്‍ കമാന്‍ഡന്റ് ആയിരിക്കും.
പരേഡില്‍ സായുധസേന വിഭാഗത്തിലെ ബറ്റാലിയനുകള്‍ക്ക്  പുറമെ ജില്ലയിലെ കോളേജുകളില്‍ നിന്നും നഗരസഭ പരിധിയിലെ സ്‌കൂളുകളില്‍ നിന്നുമുള്ള എന്‍.സി.സി, സ്‌കൗട്ട്‌സ് - ഗൈഡ്‌സ്, റെഡ്‌ക്രോസ്, സ്റ്റുഡന്‍സ് പൊലീസ് വിഭാഗങ്ങളും അണിചേരും.

 

date