Skip to main content

വനിത വികസന കോര്‍പ്പറേഷന്‍ വായ്പാ മേള 27 ന്

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ജില്ലാതല വായ്പ മേള   ജനുവരി 27ന് ഉച്ചക്ക് 2.00ന് എടപ്പാള്‍ എം.എച്ച് ഇംഗ്ലീഷ് സ്‌ക്കൂളില്‍ നടക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍  ഉദ്ഘാടനം ചെയ്യും. മേളയില്‍ നേരത്തെ വിവിധ പദ്ധതികളില്‍ അപേക്ഷിച്ച 30 പേര്‍ക്ക് ഒരു കോടി രൂപയുടെ ധനസഹായം മന്ത്രി വിതരണം ചെയ്യും. മേളയില്‍ പുതിയ അപേക്ഷ സ്വീകരിക്കുന്നതിനും സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
ലളിതമായ വ്യവസ്ഥകളോടെ വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പാസഹായം ചെയ്തു വരുന്നു.  ദേശീയ  ധനകാര്യ കോര്‍പ്പറേഷനുകളുടെയും കേരള സര്‍ക്കാരിന്റെയും സാമ്പത്തിക സഹായത്തോടെയാണ് കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ, മൈക്രോ ഫിനാന്‍സ് വായ്പ, വിദ്യാഭ്യാസ വായ്പ  തുടങ്ങിയവ  അനുവദിക്കുന്നത്.
 ചടങ്ങില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്. സലീഖ അധ്യക്ഷത വഹിക്കും. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷമി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.പി.പി.മോഹന്‍ദാസ്, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദേവിക്കുട്ടി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി.ലീല, ജില്ല മിഷന്‍ കോ ഓര്‍ഡിനേററര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date