Skip to main content

കുടിവെള്ളം വിതരണം ചെയ്യുന്ന ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്യണം -ജില്ലാ കലക്ടര്‍

ജില്ലയില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍,സന്നദ്ധസംഘടനകള്‍ വ്യക്തികള്‍ രാഷ്ട്രീയ-മത സംഘടനകള്‍ എന്നിവര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്ക് മാത്രമെ കുടിവവെള്ള വിതരണത്തിന് അനുമതി നല്‍കൂ. രജിസ്റ്റര്‍ ചെയ്താല്‍ ഏജന്‍സികള്‍ കുടിവെള്ളം എടുക്കുന്ന സ്ഥലത്ത് ആരോഗ്യ വകുപ്പ്  ഉദ്യോഗസ്ഥര്‍ എത്തി സാമ്പിള്‍ എടുത്തു ആവശ്യമായ ലാബ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. വ്യാപകമായ രീതിയില്‍ ജലജന്യ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം.

 

date