Skip to main content

സിവില്‍ സ്റ്റേഷന്‍ ശുചീകരണം -.ബി 3 ബ്ലോക്ക് യോഗം

കളക്ടറേറ്റ് ശുചീകരണത്തിന്റെ ഭാഗമായി. ഡെപ്യൂട്ടികളക്ടര്‍ അരുണ്‍ ജെ.ഒ യുടെ അധ്യക്ഷതയില്‍ ഡി.എം.ഒ. ഓഫിസില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍സിവില്‍ സ്റ്റേഷന്‍ ബി 3 ബ്ലോക്കിലെ ഉദ്യോഗസ്ഥരാണ് പങ്കടുത്തത്. ഓരോ ഓഫീസും അവരവരുടെ പരിസരം ശുചിയാക്കുന്നതിന് ശ്രദ്ധിക്കണമെന്നും  ബ്ലോക്കിലുള്ള  വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്നും ബ്ലോക്കിലൈ വരാന്തകള്‍  ഓരോ ഭാഗമാക്കി തിരിച്ച് വൃത്തിയായി സൂക്ഷിക്കുവാന്‍ ഓഫീസ് മേധാവികള്‍ മുന്‍കൈ എടുക്കണമെന്നും ഡി. എം. ഒ ഡോ.കെ. സക്കീന പറഞ്ഞു. ജനലിലൂടെ പേപ്പറ് വേസ്റ്റ് വലിച്ചെറിയാതിരിക്കുക, ഉച്ചയൂണിന് പേപ്പറിനുപകരം ടവല്‍ ഉപയോഗിക്കുക, ബയോ വേസ്റ്റ് അതാത് ഓഫീസില്‍ ബക്കറ്റിലാക്കി  ക്യാന്റീനിലെ ബയോഗ്യാസ് പ്ലാന്റിലെത്തിക്കാനുളള നടപടികള്‍ സ്വീകരിക്കുക, ഇ വേസ്റ്റ്  പി. ഡബ്ലയു ഡി ഇലട്രിക്കല്‍ സെക്ഷനുമായി സഹകരിച്ച് എത്രയും പെട്ടന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് യോഗ തീരുമാനങ്ങള്‍. സീറോ വെയ്സ്റ്റ് കോ ഓര്‍ഡിനേറ്റര്‍ ശുചിത്വ സംരംഭത്തെ ക്കുറിച്ച് ബോധവത്ക്കരണം നടത്തി. പേപ്പര്‍ വേസ്റ്റുകള്‍ ചാക്കുകളിലാക്കി എടുത്തുകൊണ്ടു പോകുമെന്ന് സീറോ വേസ്റ്റ്  കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു. ബ്ലോക്കിന്റെ പുറകുവശം വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കുന്നതിന്  മുന്‍സിപ്പലിറ്റി സെക്രട്ടറിക്ക് കത്തു നല്‍കണമെന്നും ബ്ലോക്കിലുളള പൊതു ടോയ്‌ലറ്റുകള്‍ അടിയന്തിരമായി നവീകരിക്കാനുള്ള ഏര്‍പ്പാടുകള്‍ സ്വീകരിക്കാനും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
    ഡി.എം.ഒ.യുടെ നേതൃത്വത്തില്‍നടന്ന യോഗത്തില്‍ ഡെപ്യൂട്ടികളക്ടര്‍, ഗ്രീന്‍  പ്രോട്ടോകോള്‍ ഓഫീസര്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ പങ്കെടുത്തു.  

 

date