Skip to main content

ചുമതലയേറ്റു

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി വി. സോമസുന്ദരന്‍ ചുമതലയേറ്റു. ട്രൈബ്യൂണല്‍ ആസ്ഥാനത്ത് ചെയര്‍മാന്‍ ടി.ആര്‍. രാമചന്ദ്രന്‍ നായരുടെ മുമ്പാകെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. 

ട്രൈബ്യൂണല്‍ അംഗങ്ങളായ കെ. ജോസ് സിറിയക്, ബെന്നി ഗര്‍വാസിസ്, വി. രാജേന്ദ്രന്‍, തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി. ജയചന്ദ്രന്‍, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി. രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.387/18

date