Skip to main content

പുനര്‍ജനി പദ്ധതി: ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് അനുമോദനം

 

കൊച്ചി: സുസ്ഥിര വികസനം മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ നവകേരള പദ്ധതിയുടെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള  നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ നടപ്പാക്കിയ  പുനര്‍ജ്ജനി പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച എറണാകുളം ജില്ലയിലെ അഞ്ച് എന്‍.എസ്.എസ് ടെക്‌നിക്കല്‍ യൂണിറ്റുകളെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അനുമോദിച്ചു. കഴിഞ്ഞ ഓണാവധിക്കാലത്ത് സപ്തദിന ക്യാമ്പിലൂടെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ഇവര്‍ സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെ 4,28,42,931 രൂപയുടെ ആസ്തികളുടെ പുനരുദ്ധാരണം ആണ് നടത്തിയത്.

മേതല ഐഎല്‍എം കോളേജ് ഓഫ് എഞ്ചിനീയറിംഗ് , എറണാകുളം ഗവ മെഡിക്കല്‍ കോളേജില്‍ 2,21,11,560  രൂപയുടെ ആസ്തിയാണ് പുനരുദ്ധാരണം ചെയ്തത്. പെരുമ്പാവൂര്‍ ഗവ പോളിടെക്‌നിക് കോളേജ്  ആലുവ ജില്ലാ ആശുപത്രിയില്‍ 1,31,37,326 രൂപയുടെയും കോതമംഗലം മാര്‍ ബസേലിയോസ് ഇന്സ്റ്റി റ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്ഡ്് സയന്‍സ് മുവാറ്റുപുഴ ഗവ. ജനറല്‍ ആശുപത്രിയില്‍ 56,02,800 രൂപയുടെയും കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, ചാലക്കുടി ഗവ താലുക്ക് ആശുപത്രിയില്‍ 40,21,925  രൂപയുടെയും മുവാറ്റുപുഴ ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് പെരുമ്പാവൂര്‍ ഗവ താലൂക്ക് ആശുപത്രിയില്‍ 30,11,840 രൂപയുടെയും ആസ്തി പുനരുദ്ധാരണം ചെയ്തു. 

തിരുവനന്തപുരം പൂജപ്പുരയിലെ എല്‍.ബി.എസ്.വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടന്ന ചടങ്ങില്‍ ഹരിതകേരളം മിഷന്‍ വൈസ്.ചെയര്‍പേഴ്‌സണ്‍ ഡോ: ടി.എന്‍.സീമ ഇവരെ പുരസ്‌കാരം നല്കി ആദരിച്ചു. കേരള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ: കെ.പി.ഇന്ദിര ദേവി, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ റീജിയണല്‍ ഡയറക്ടര്‍ ഡോ. രമേശ്, കെ.ടി.യു. പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. എം. അബ്ദുള്‍ റഹ്മാന്‍,  എന്‍.എസ്.എസ്. ടെക്‌നിക്കല്‍ സെല്‍ സംസ്ഥാന പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ജബ്ബാര്‍ അഹമ്മദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 

രണ്ട് കോടിയിലധികം രൂപ വില വരുന്ന ആസ്തിയുടെ പുനരുദ്ധാരണം നടത്തിയ ഐ.എല്‍.എം കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ.കെ.എല്‍.ഗിരിദാസിനെയും  ജില്ലയില്‍ ഈ പദ്ധതി മികച്ച രീതിയില്‍ നടത്തുവാ നേതൃത്വം വഹിച്ച എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്‍ എറണാകുളം ജില്ലാ ഫീല്‍ഡ് ഓഫീസര്‍ ബ്ലെസന്‍ പോളിനെയും ബേസില്‍ സാജുവിനെയും ചടങ്ങില്‍ പ്രതേ്യകം അനുമോദിച്ചു. 

 

എറണാകുളം ജില്ലയില്‍ നിന്ന് അനുമോദനം ലഭിച്ച പ്രോഗ്രാം ഓഫീസര്‍മാര്‍ -അമൃതാ മണികണ്ഠന്‍ (ഐ.എല്‍.എം.സി.ഈ.ടി),  രണദേവ് (ജി.പി.ടി.സി. പെരുമ്പാവൂര്‍),  ചേതന്‍ റോയ് (എംബിറ്റ്‌സ്), സിജോ ജോര്‍ജ്് (എ.എസ്.ഐ.ഈ.ടി), ഉണ്ണികൃഷ്ണന്‍ എസ് (എ.എസ്.ഐ.ഈ.ടി),  ജുബിന്‍ പോള്‍ (ഐ.സി.ഈ.ടി), വരുണ്‍ ഓ. ((ഐ.എല്‍.എം.സി.ഈ.ടി) എന്നിവരാണ്. 

 

യഥാസമയം അറ്റകുറ്റപണികള്‍ നടക്കാതെ വരുന്നതുകൊണ്ടു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ, പ്രത്യേകിച്ച് സര്‍ക്കാര്‍ ആതുരാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതപ്പെടുത്തുന്ന അവസ്ഥ വോളന്റിയര്‍മാരുടെ സന്നദ്ധ സേവനത്തിലൂടെ ഇല്ലാതാക്കാന്‍ രൂപകല്‍പ്പന ചെയ്ത നൂതന പദ്ധതിയാണ് പുനര്‍ജ്ജനി. ആശുപത്രികളില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന വിലപിടിപ്പുള്ള ഉപകരണങ്ങള്‍, ഓപ്പറേഷന്‍ ടേബിളുകള്‍, നെബുലൈസറുകള്‍, ബി പി അപ്പാരറ്റസ്, കട്ടിലുകള്‍, മേശകള്‍, ഡ്രിപ്പ് സ്റ്റാന്റുകള്‍, ട്രോളികള്‍, വീല്‍ ചെയറുകള്‍ വൈദ്യുത ജലവിതരണനസംവിധാനങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍, തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങളുടെ മരാമത്ത് തുടങ്ങിയ ഉള്‍പ്പെടുന്ന പ്രവൃത്തികളാണ് പദ്ധതിയിലൂടെ  നടപ്പാക്കിയത്. 

 

യുവജനങ്ങളെ രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാക്കുക, സാമൂഹിക സേവനത്തിലൂടെ സ്വയം വളരുവാന്‍ അവര്‍ക്ക് അവസരം നല്‍കുക എന്നീ ലക്ഷ്യങ്ങളോടു കൂടിയാണ് നാഷണല്‍ സര്‍വ്വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്‍ ഈ പദ്ധതി നടപ്പിലാക്കിയത്.  കഴിഞ്ഞ ഓണാവധിക്കാലത്ത് ഏഴു ദിവസത്തെ ക്യാമ്പുകളിലൂടെ ഒന്നരക്കോടി രൂപയിലേറെ വരുന്ന ആസ്തികള്‍ പുനരുദ്ധരിക്കാന്‍ ലക്ഷ്യമിട്ട എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍ നാല് കോടി രൂപയിലേറെ വിലമതിക്കുന്ന ഉപകരണങ്ങള്‍ നന്നാക്കി കഴിഞ്ഞു. കൂടാതെ ഇവര്‍ ക്രിസ്തുമസ് അവധിക്കാലത്ത് ഇതേ പദ്ധതിയിലൂടെ ഒരു കോടിരൂപയുടെ ആസ്തികള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, ജില്ലാഭരണകൂടം എന്നിവരുടെ സഹകരണത്തോടെയാണിത്. 

date