Skip to main content

ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്

    സമൂഹമാധ്യമശ്രൃംഖല ഉപയോഗിച്ചും മറ്റ് പ്രചരണോപാധികളിലൂടെയും  ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച്  ജില്ലയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമമുണ്ടാകരുതെന്ന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ ആവശ്യപ്പെട്ടു.  ഇത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കും.  ഇത്തരക്കാര്‍ ഒരു ദാക്ഷിണ്യവും പോലീസില്‍ നിന്ന് പ്രതീക്ഷിക്കരുത്. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ എല്ലാ സംവിധാനവും ഉപയോഗിച്ചു പോലീസ് പിടികൂടുന്നുണ്ട്.  അതിനിയും തുടരുമെന്ന്  ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍  അദ്ദേഹം പറഞ്ഞു.
നെഗറ്റീവ് വശങ്ങളെ  പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കരുത്.  ജില്ലയില്‍ മതസൗഹാര്‍ദ്ദവും പരസ്പര വിശ്വാസവും കാത്തുസൂക്ഷിക്കാനുളള  ബാധ്യത പോലീസിനുണ്ട്.  അതുപോലെ കുഴപ്പക്കാരില്‍ നിന്നു ജനങ്ങളെ  സംരക്ഷിക്കാനുളള ബാധ്യതയുമുണ്ട്.  സുബൈദ കൊലക്കേസ്  പ്രതികളെ വളരെ ശ്രമകരമായും നിരന്തരനിരീക്ഷണത്തിലൂടെയും  പിടികൂടിയതില്‍ നിന്നും പോലീസ് അവരുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നത് ഉള്‍ക്കൊളളാവുന്നതാണെന്ന്  രാജേഷ്ദിവാന്‍ പറഞ്ഞു.  മറ്റുകേസുകളിലും  ഇത്തരം പരിശ്രമം നടക്കുന്നുണ്ട്.  മംഗലാപുരം കേന്ദ്രീകരിച്ചും അതിര്‍ത്തികളിലെ   സ്വാധീനം ഉപയോഗിച്ചും കാസര്‍കോട് ജില്ലയില്‍  പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ല. ലഭ്യമാകുന്ന ഏത് വിവരവും  ആര്‍ക്കും പോലീസിനെ അറിയിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

date