Skip to main content

നിയമസഭയില്‍ പ്രഭാഷണ പരിപാടി ആറിന്

നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിന്റെയും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആറിന് സഭാ സമ്മേളനത്തിന് ശേഷം കേരളത്തിന്റെ സമ്പദ്ഘടന ജി.എസ്.ടിക്ക് ശേഷം എന്ന വിഷയത്തില്‍ പ്രഭാഷണ പരിപാടി നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ സംഘടിപ്പിക്കും.  ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അധ്യക്ഷത വഹിക്കുന്ന ചടങ്ങ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.  ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് വിഷയം അവതരിപ്പിച്ച് സംസാരിക്കും.

പി.എന്‍.എക്‌സ്.443/18

date