Skip to main content

അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിന് കളക്ടറേറ്റ്  ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി

തീപിടുത്തം ഉള്‍പ്പെടെ അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് ജീവനക്കാര്‍ക്കായി പരിശീലന പരിപാടി നടത്തി.
കളക്ടറേറ്റിലെ അഞ്ച് നിലകളിലെയും എല്ലാ ഓഫീസ് മേധാവികളും അതത് ഓഫീസുകളിലെ അഞ്ച് ജീവനക്കാരും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുത്തു. എന്തെങ്കിലും അടിയന്തിര സാഹചര്യം ഉണ്ടായാല്‍ എങ്ങനെ നേരിടണമെന്ന് കളക്ടറേറ്റിലെ വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് അവബോധം നല്‍കുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 
    അടിയന്തിര സാഹചര്യമുണ്ടായാല്‍ ബഹു നില കെട്ടിടത്തിലുള്ളവര്‍ ശാന്തമായി സ്റ്റെയര്‍കേസിലൂടെ പുറത്തു കടന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ക്ലാസ് നയിച്ച ഫയര്‍ഫോഴ്‌സിന്റെ പത്തനംതിട്ട സ്റ്റേഷന്‍ ഓഫീസര്‍ വി. വിനോദ് കുമാര്‍ പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ ഒരു കാരണവശാലും ലിഫ്ട് ഉപയോഗിക്കരുത്. കെട്ടിടത്തിലെ വൈദ്യുതി വിച്ഛേദിക്കണം.മൂന്നു നിലയില്‍ കൂടുതലുള്ള എല്ലാ കെട്ടിടത്തിലും അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിന് രണ്ട് സ്റ്റെയര്‍കേസ് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എഡിഎം കെ.ദിവാകരന്‍ നായര്‍, ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ പി.ടി. ഏബ്രഹാം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.                                        

date