Skip to main content

വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ    

 വനിതാ കമ്മീഷന്‍  ജില്ലാ പഞ്ചായത്തും ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഫെബ്രുവരി 6).   സ്ത്രീ സുരക്ഷാ നിയമം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ കേന്ദ്രീകരിച്ച് രാവിലെ 9.30 മുതല്‍ ആസൂത്രണ സമിതി ഹാളില്‍ ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ ടിഎന്‍ സീമ ഉദ്ഘാടനം ചെയ്യും.  മേയര്‍ ഇപി ലത അധ്യക്ഷയാകും. 
    സൈബര്‍ ലോകത്തിലെ കെണികള്‍- ഡോ സുനില്‍ (അസി. ഡയരക്ടര്‍, ഫോറന്‍സിക് ലാബ് തിരുവനന്തപുരം), സ്ത്രീ സുരക്ഷാ നിയമം സാധ്യതകളും വെല്ലുവിളികളും- സബ്ബ് ജഡ്ജ് സി സുരേശന്‍ (സെക്രട്ടറി ലീഗല്‍ സര്‍വ്വീസ് അതോറിറ്റി), സ്ത്രീയും സമൂഹവും- എന്‍ സുകന്യ എന്നിവര്‍ വിഷയാവതരണം നടത്തും. വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധ കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും. 
    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍ തുടങ്ങിയവര്‍ സംസാരിക്കും. വിവിധ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികള്‍, സംഘടനാ ഭാരവാഹികള്‍, കുടുംബശ്രി പ്രവര്‍ത്തകര്‍, ലൈബ്രറി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സെമിനാറില്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ ജില്ലകളില്‍ സെമിനാര്‍ നടക്കും. ഏപ്രില്‍ മുതല്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് സെമിനാര്‍ നടക്കുന്നത്.

 

date