Skip to main content

'ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രോജക്ടില്‍ ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ നവംബര്‍ 18 ന് അഞ്ചു മണിക്കു മുമ്പ് വിശദ വിവരങ്ങള്‍ അടങ്ങുന്ന ബയോഡേറ്റ ആര്‍ ഹരികുമാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം - 695016 എന്ന വിലാസത്തില്‍ അയക്കണം. ഒന്നാം ക്ലാസ്സോടെ ഡിപ്ലോമ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പാസ്സായിരിക്കണം. കമ്പ്യൂട്ടര്‍ / പി.സി.ബി ഡിസൈനിംഗ്, സോള്‍ഡറിങ്ങ് മുതലായവയിലുള്ള പരിജ്ഞാനം അഭികാമ്യം. ഒരു വര്‍ഷത്തെ കാലാവധിയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.  കഴിവു തെളിയിക്കുന്ന പക്ഷം പ്രോജക്ടിന്റെ കാലാവധിവരെ തുടരാം. പ്രായപരിധി 30 വയസ്സ്.

പി.എന്‍.എക്‌സ്.4754/17

date