Skip to main content

ഫീഷറീസ് വകുപ്പ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു

ഫിഷറീസ് വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി ഗുണഭോക്താക്കളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന അറ്റകുറ്റപ്പണികള്‍, ടോയ്‌ലറ്റ് നിര്‍മാണം, പുനര്‍വൈദ്യുതീകരണം, ഭൂരഹിത മത്സ്യത്തൊഴിലാളികള്‍ക്ക് ഭൂമി വാങ്ങുന്നതിന് ധനസഹായം എന്നീ പദ്ധതികള്‍ക്കാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. അര്‍ഹരായ അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.
ഭവന അറ്റകുറ്റപ്പണിക്കായി അര്‍ഹരായ 124 ഗുണഭോക്താക്കളാണ് ഉണ്ടായിരുന്നത്. ഇതില്‍ സര്‍ക്കാര്‍ ക്വാട്ടയിലേക്ക് നീക്കിവെക്കേണ്ട 105 ഗുണഭോക്താക്കളെ ഒഴിച്ച് 19 പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. പുനര്‍വൈദ്യുതീകരണത്തിന് അര്‍ഹരായ 180 ഗുണഭോക്താക്കളില്‍ നിന്ന് 106 പേരെയാണ് തെരഞ്ഞെടുത്തത്. ടോയ്‌ലറ്റ് നിര്‍മാണത്തിന് അപേക്ഷകര്‍ കുറവായതിനാല്‍ അപേക്ഷിച്ച 63 പേര്‍ക്കും ധനസഹായം അനുവദിച്ചു.
സ്പീക്കര്‍ പി.ശ്രീരാമ കൃഷ്ണന്റെ പ്രതിനിധിയായി കെ.എ. റഹീം, മന്ത്രി കെടി ജലീലിന്റെ പ്രതിനിധിയായി ഹനീഫ മാസ്റ്റര്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധിയായി പി.ടി അലി തുടങ്ങിയവര്‍ പങ്കെടുത്തു. ഡപ്യൂട്ടി കളക്ടര്‍ വി. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ സി. ജയനാരായണന്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ. നളിനി മേനോന്‍ തുടങ്ങിയവര്‍പങ്കെടുത്തു.

 

date