Skip to main content

കിഴിശ്ശേരി ലോവര്‍ പ്രൈമറി സ്‌കൂള്‍ ഐ.ടി. മേള : തവനൂര്‍ ജി.എം.എല്‍.പി.സ്‌കൂളിന് ഓവറോള്‍ കിരീടം

കിഴിശ്ശേരി ജി.എം.യു.പി.സ്‌കൂളില്‍  നടന്ന രണ്ടാമത് കിഴിശ്ശേരി ലോവര്‍ പ്രൈമി സബ്ജില്ലാ  സ്‌കൂള്‍ ഐ.ടി. മേളയില്‍ തവനൂര്‍ ജി.എം.എല്‍.പി.സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. 34 സ്‌കൂളുകളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്ത പ്രസ്തുത മേളയില്‍ വിവിധ ഇനങ്ങളിലായി 70 ഓളം കുട്ടികള്‍ മത്സരിച്ചു. ഐ.ടി.ക്വിസിനോടൊപ്പം ജി കോംപ്രിസ് അനിമേഷന്‍,ടക്‌സ്‌പെയ്ന്റ് എന്നീ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചും മത്സരം സംഘടിപ്പിച്ചു. ഇതിലൂടെ കുട്ടികള്‍ക്ക് തങ്ങളുടെ ക്രിയാത്മക ശേഷിയും ഐ.ടി നൈപുണിയും പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചു.
സമാപന ചടങ്ങ് ഉപജില്ലാ വിദ്യാഭ്യസ ഓഫീസര്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. എച്ച്.എം ഫോറം സെക്രട്ടറി അഷ്!റഫ് അധ്യക്ഷം വഹിച്ചു.ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പുളിക്കല്‍ മുഹമ്മദ് ,ഹെഡ്മാസ്റ്റര്‍ അഹമ്മദ്, മാസ്റ്റര്‍ ട്രൈയിനര്‍ ഉസ്മാന്‍ ,അഷ്‌റഫ്.പി, ഷാജി,നിഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ മത്സരങ്ങളിലെ വിജയികള്‍ : ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
2) ജി.എല്‍.പി.എസ് പറപ്പൂര്‍. 3)ജി.എം.യു.പി..എസ്.കിഴിശ്ശേരി
ഐ.ടി.ക്വിസ്
1):ഫിദ.കെ, (ജി.എം.യു.പി..എസ്.കിഴിശ്ശേരി.2):മില്‍ഹ റസാഖ്,  (ജി.എം.എല്‍.പി.എസ്.തവനൂര്‍.3):അബ്ദുല്‍ബാസിത്,(എ.എം.എല്‍.പി.എസ്.മുണ്ടംപറമ്പ്)
ജി കോംപ്രിസ് അനിമേഷന്‍
1):റാനിയ.ഡി.ടി, (ജി.എം.എല്‍.പി.എസ് തവനൂര്‍)
2):മുഹമ്മദ് റാമിഷ്,  (ജി.എല്‍.പി.എസ് കിഴിശ്ശേരി)
3):മുഹമ്മദ്ഷബീബ്,  (ജി.എല്‍.പി.എസ് പറപ്പൂര്‍)

ടക്‌സ് പെയ്!ന്റ്
1) ദിയ, (ജി.എല്‍.പി.എസ് പറപ്പൂര്‍)
2) ഹിഷാം.(എന്‍കെ. ജി.എം.എല്‍.പി.എസ് തവനൂര്‍)
3): മുഹമ്മദ് അനീസ്. (പി.എം.എസ.എ.പി.ടി.എ.പാലക്കാട് നോര്‍ത്ത്)

 

date