Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കാക്കനാട്: പട്ടികജാതി വികസന വകുപ്പില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഫീല്‍ഡ്തല പരിശോധനകള്‍ക്കും ഓഫീസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് രണ്ട് എസി കാറുകള്‍ ഡ്രൈവര്‍മാര്‍ സഹിതം വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടാകരുത്. ടാക്‌സി പെര്‍മിറ്റ് നിലവിലുണ്ടായിരിക്കണം. ഡ്രൈവര്‍മാരുടെ ശമ്പളം പ്രത്യേകം രേഖപ്പെടുത്തണം.

വാഹനത്തിന്റെ ആര്‍സി ബുക്ക്, ടാക്‌സി പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് എന്നിവയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ക്വട്ടേഷനോടൊപ്പം നല്‍കണം. അവസാന തീയതി നവംബര്‍ 15 ഉച്ചയ്ക്ക് മൂന്നു മണി വരെ. നാലു മണിക്ക് ക്വട്ടേഷന്‍ തുറക്കും. ക്വട്ടേഷന്‍ അയയ്‌ക്കേണ്ട വിലാസം-ജില്ല പട്ടികജാതി വികസന ഓഫീസര്‍, ജില്ല പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, മൂന്നാം നില, കാക്കനാട്. കവറിനു പുറത്ത് കരാര്‍ വ്യവസ്ഥയില്‍ വാഹനം (ഡ്രൈവര്‍ ഉള്‍പ്പെടെ) നല്‍കുന്നതിനുള്ള ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍-0484 2422256.

date