Skip to main content

കുടുംബശ്രീ മെട്രോ ജീവനക്കാരുടെ സ്‌നേഹസംഗമം

കാക്കനാട്: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കൊച്ചി മെട്രോ ഫെസിലിറ്റി മാനേജ്‌മെന്റ് ജീവനക്കാരുടെ സ്‌നേഹസംഗമം ഇന്ന് (നവംബര്‍ 7) രാവിലെ 10ന് ആലുവ പ്രിയദര്‍ശിനി ഹാളില്‍ മന്ത്രി ഡോ.കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. മെട്രോയുടെ എല്ലാ വിഭാഗങ്ങളിലും കുടുംബശ്രീ ശൃംഖലയിലെ 720 ഓളം വനിതകളാണ് ജോലി ചെയ്യുന്നത്.

അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിക്കും. ആലുവ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം മുഖ്യാതിഥിയാകും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ എസ് ആമുഖാവതരണം നടത്തും. വെബ്്‌സൈറ്റ് ഉദ്ഘാടനം കൊച്ചി മെട്രോ എംഡി എപിഎം മുഹമ്മദ് ഹനീഷ് നിര്‍വഹിക്കും. ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്യും.

കൗണ്‍സിലര്‍ ശ്യാം പത്മനാഭന്‍ പരിശീലകരെ ആദരിക്കും. കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടാനി തോമസ്, ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി. ഓമന, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. ചന്ദ്രന്‍, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗങ്ങളായ ഡോ. കെ.കെ. ജോഷി, ശാരദ മോഹന്‍, കൊച്ചി മെട്രോ ജനറല്‍ മാനേജര്‍മാരായ ഡോ. അഗസ്റ്റിന്‍ എ.ജെ., കൊനയന്‍ ഖാന്‍, ഫെസിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ ടീം ലീഡര്‍ ആര്യ മോഹന്‍, രാഗരഞ്ജിനി, പ്രൊജക്ട് മാനേജര്‍ ദില്‍രാജ് കെ.ആര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

date