Skip to main content

അനുയാത്ര ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തന ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി എട്ട്)

 

അനുയാത്ര ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തന ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി എട്ട്) വൈകിട്ട് മൂന്നിന് സാമൂഹ്യ സുരക്ഷാ മിഷന്‍ കാര്യാലയത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.  ഒ. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

സാമൂഹ്യനീതി വകുപ്പ്  സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ മുഖ്യപ്രഭാഷണം നടത്തും.  സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനാണ് അനുയാത്ര പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.  1800 120 1001 എന്നതാണ് ടോള്‍ഫ്രീ ഹെല്‍പ്‌ലൈന്‍ നമ്പര്‍.

പി.എന്‍.എക്‌സ്.494/18

 

date