Skip to main content

ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഇന്ന് 

 

എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എമര്‍ജിംഗ് വൈക്കം സോഷ്യല്‍ മീഡിയ  കൂട്ടായ്മയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 10) ഉച്ചകഴിഞ്ഞ് 2.30ന് തലയോലപ്പറമ്പ് ഏ.ജെ ജോണ്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് ബോധവത്കരണ ക്ലാസ് നയിക്കും. എമര്‍ജിംഗ് വൈക്കം പ്രസിഡന്റ് ബി വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനന്‍, വൈക്കം ഡി വൈ എസ് പി സുഭാഷ് ചേര്‍ത്തല, വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും. എമര്‍ജിംഗ് വൈക്കം സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതവും പ്രസാദ് നന്ദിയും പറയും.                                                     (കെ.ഐ.ഒ.പി.ആര്‍-291/18)         

date