Skip to main content

ഗദ്ദിക 2018: 11 മുതല്‍ പൊന്നാനിയില്‍

പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പും കീര്‍ടാഡ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ഉല്‍പന്ന പ്രദര്‍ശന വിപണന മേള - നാടന്‍ കലാമേള ഗദ്ദിക 2018- ഫെബ്രുവരി 11 മുതല്‍ 20 വരെ പൊന്നാനി എ.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടക്കും.
ഫെബ്രുവരി 11ന് രാവിലെ 11ന്  നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പട്ടികജാതി - പട്ടികവര്‍ഗ പിന്നാക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും.  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ മുഖ്യാതിഥിയാവും.

 

date