Skip to main content

സഹകരണ മേഖലയിലെ പ്രൊഫഷണലിസം : ശില്‍പശാല 15 ന് 

 

സംസ്ഥാന സഹകരണ യൂണിയന്റെയും കിക്മയുടേയും ആഭിമുഖ്യത്തില്‍ സഹകരണ മേഖലയിലെ പ്രൊഫഷണലിസവുമായി ബന്ധപ്പെട്ട് ശില്‍പശാല ഫെബ്രുവരി 15 ന് രാവിലെ 10 മണിക്ക് തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിക്കും.  

സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.  സഹകരണ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. സഹകരണ രംഗത്തെ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും

പി.എന്‍.എക്‌സ്.547/18

date