Skip to main content

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ: പുനര്‍ മൂല്യനിര്‍ണയം

 

2017 ഒക്ടോബറിലെ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവ നടത്തുന്നതിനും ഫോട്ടോ കോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുളള അപേക്ഷകള്‍, ഫീസടച്ച് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളുകളിലെ പ്രിന്‍സിപ്പാളിന് 28നകം സമര്‍പ്പിക്കണം.  പുനര്‍മൂല്യനിര്‍ണയം പേപ്പര്‍ ഒന്നിന് 600 രൂപയും ഫോട്ടോകോപ്പിക്ക് പേപ്പര്‍ ഒന്നിന് 400 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 200 രൂപയുമാണ് ഫീസ്.  അപേക്ഷാഫോറം ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലില്‍ ലഭ്യമാണ്.  പരീക്ഷാ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളായിരുന്ന സ്‌കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ പരീക്ഷാ സെക്രട്ടറി നല്‍കുന്ന സോഫ്ട്‌വെയര്‍ ഉപയോഗിച്ച് മാര്‍ച്ച് 3നകം പ്രിന്‍സിപ്പല്‍മാര്‍ അപ്‌ലോഡ് ചെയ്യണം.  പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുളള ഫീസ് ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ ശേഖരിച്ച് ഹയര്‍സെക്കന്‍ഡറി പരീക്ഷാ സെക്രട്ടറിയുടെ പേരില്‍ തിരുവനന്തപുരത്തെ ശാന്തിനഗര്‍ എസ്.ബി.ഐ ബ്രാഞ്ചില്‍ മാറാവുന്നവിധം ഡിമാന്റ് ഡ്രാഫ്റ്റായി സമര്‍പ്പിക്കണം.  

പി.എന്‍.എക്‌സ്.552/18

date