Skip to main content

മിനി പോളിഹൗസ്

കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് പച്ചക്കറി കര്‍ഷകര്‍ക്കായി മിനി പോളിഹൗസുകള്‍ നിര്‍മിക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. 100, 200 ചതുരശ്ര അടി വലിപ്പത്തിലുള്ള പോളിഹൗസുകള്‍ നിര്‍മിക്കുന്നതിന് യഥാക്രമം 45000 രൂപയും 60000 രൂപയും സഹായം നല്‍കും. പോളി ഹൗസുകള്‍ നിര്‍മിക്കുന്ന കര്‍ഷകര്‍ക്ക് കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി വഴി പരിശീലനവും ലഭ്യമാക്കും. കര്‍ഷകര്‍ അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

(പി.ആര്‍.കെ.നമ്പര്‍  2537/17)

date