Skip to main content

19 പാലിയേറ്റീവ് കെയര്‍ ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫ്  ഇന്ന് (19) മുഖ്യമന്ത്രി നിര്‍വഹിക്കും

ആറ്റിങ്ങല്‍ എം.പി ഡോ. എ. സമ്പത്തിന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 19 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്കായി വാങ്ങിയ പാലിയേറ്റീവ് കെയര്‍-ട്രോമോ ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫും താക്കോല്‍ ദാനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (19) നിര്‍വഹിക്കും. രാവിലെ ഒന്‍പതിന് ആറ്റിങ്ങല്‍ മുനിസിപ്പല്‍ ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരിക്കും. ഡോ. എ. സമ്പത്ത് എം.പി, എം.എല്‍.എ മാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

സംസ്ഥാനത്തെ മികച്ച പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തിലെ എം.പി., മികച്ച പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍, ജീവനക്കാര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലെ എല്ലാ ആശുപത്രികളിലും ആംബുലന്‍സ് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡോ. എ. സമ്പത്ത് എം.പി അറിയിച്ചു.

പാലിയേറ്റീവ് പ്രവര്‍ത്തന മികവിന് പ്രഥമ പാലിയം പുരസ്‌കാരം ലഭിച്ച ഡോ. എ. സമ്പത്ത് എം.പിയുടെ എം.പി. ഫണ്ടില്‍ നിന്നും 13 പാലിയേറ്റീവ് കെയര്‍ ആംബുലന്‍സുകള്‍ 2017 മാര്‍ച്ച് 28 ന് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്ക് നല്‍കിയിരുന്നു. അന്നു നല്‍കിയ ഉറപ്പു പാലിച്ചാണ് 19 ആംബുലന്‍സുകള്‍ കൂടി എം.പി. ഫണ്ടില്‍ നിന്ന് വാങ്ങി നല്‍കുന്നത്.

നെടുമങ്ങാട് പൂവത്തൂര്‍ ആരോഗ്യ സബ് സെന്റര്‍, വര്‍ക്കല താലൂക്ക് ആശുപത്രി, ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രി, ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി, പാലോട് സാമൂഹിക ആരോഗ്യകേന്ദ്രം, താന്നിവിള പ്രാഥമിക ആരോഗ്യകേന്ദ്രം, വിളപ്പില്‍ സാമൂഹിക ആരോഗ്യകേന്ദ്രം, ആണ്ടൂര്‍ക്കോണം സാമൂഹിക ആരോഗ്യകേന്ദ്രം, പുതുക്കുറിച്ചി പ്രാഥമിക ആരോഗ്യകേന്ദ്രം, അഴൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം, തൊളിക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രം, കരകുളം പ്രാഥമിക ആരോഗ്യകേന്ദ്രം, വേറ്റിനാട് പ്രാഥമിക ആരോഗ്യകേന്ദ്രം, മടവൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം, കീഴാറ്റിങ്ങല്‍ പ്രാഥമിക ആരോഗ്യകേന്ദ്രം, പള്ളിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രം, മുദാക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രം, തോന്നിപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രം, വക്കം റൂറല്‍ ഹെല്‍ത്ത് സെന്റര്‍ എന്നീ ആരോഗ്യകേന്ദ്രങ്ങള്‍ക്കാണ് ഇന്ന് ആംബുലന്‍സ് നല്‍കുന്നത്.

മികച്ച പാലിയേറ്റീവ് കെയര്‍ യൂണിറ്റായ പുല്ലമ്പാറ, കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത് (പ്രൈമറിതലം) സപ്പോര്‍ട്ടീവ് ഡോക്ടര്‍ സുധീര്‍ ജേക്കബ് (പി.എച്ച.സി കിളിമാനൂര്‍), നഴ്‌സുമാരായ അജിതാറാണി (പനവൂര്‍), അമ്പിളി (കരവാരം), സപ്പോര്‍ട്ടീവ് സ്റ്റാഫ് സിനി (ജെ.പി.എച്ച്.എന്‍ പനവൂര്‍).  നെടുമങ്ങാട്, വര്‍ക്കല മുനിസിപ്പാലിറ്റിയിലെ (പ്രൈമറിതലം) സപ്പോര്‍ട്ടീവ് ഡോക്ടര്‍ അജിത്കുമാര്‍ എസ്.എല്‍ (സൂപ്രണ്ട് വര്‍ക്കല താലൂക്ക് ആശുപത്രി), സപ്പോര്‍ട്ടീവ് സ്റ്റാഫ് ഡോ. അശ്വതി (ആയുര്‍വേദം നെടുമങ്ങാട്), നഴ്‌സുമാരായ സജീല എ.എല്‍ (നെടുമങ്ങാട്), ബി.എസ്. ശ്രുതി (ആറ്റിങ്ങല്‍) എന്നിവരെയും വര്‍ക്കല, ചിറയിന്‍കീഴ് താലൂക്ക് ആശുപത്രികളെയും ചടങ്ങില്‍ ആദരിക്കും. 

പി.എന്‍.എക്‌സ്.617/18

date