Skip to main content

തൊഴിലുറപ്പ് പദ്ധതിയില്‍ കര്‍ഷകര്‍ക്ക് കൃഷിക്ക് ആവശ്യത്തിനുളള കുളം നിര്‍മ്മിച്ച് നല്‍കുന്നു

 

കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള കോട്ടുവളളി, ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, വടക്കേക്കര ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് കൃഷി ആവശ്യത്തിന് സൗജന്യമായി തൊഴിലുറപ്പ് പദ്ധതിയില്‍ ''ഫാം പോണ്ട്'' എന്ന പേരില്‍ കുളങ്ങള്‍ കുഴിച്ച് നല്‍കുന്നു. താത്പര്യമുളള കുടുംബങ്ങള്‍ അതത് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഓഫീസിലോ, പഞ്ചായത്തിലെ വാര്‍ഡു മെമ്പര്‍മാര്‍ മുഖേന ഗ്രാമ പഞ്ചായത്തുകളിലോ അപേക്ഷ സമര്‍പ്പിക്കണം.

date