Skip to main content

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 1 ലക്ഷം കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തും

 

കൊച്ചി:  സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഒരു ലക്ഷം കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തും. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം കെ കബീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍എസ്ബിവൈ എറണാകുളം ജില്ലാ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മുന്‍വര്‍ഷത്തെ 1,95,526 കുടുംബങ്ങളെ കൂടാതെ പുതിയതായി ഒരു ലക്ഷം കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം. മുന്‍വര്‍ഷത്തെ പോലെ എല്ലാ പഞ്ചായത്തിലും ആളുകളെ പദ്ധതിയില്‍ ചേര്‍ക്കുന്ന പ്രക്രിയ ഒരുമിച്ച് തുടങ്ങുവാനും മുഴുവന്‍ ആളുകളെയും എന്റോള്‍മെന്റ് നടത്തിയതിനു ശേഷം മാത്രം ക്യാമ്പുകള്‍ നിര്‍ത്തുവാനും ആണ് തീരുമാനം എന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ (ചിയാക്) യോഗത്തില്‍ അറിയിച്ചു. അര്‍ഹതപ്പെട്ട ഒരു കുടുംബം പോലും പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെടരുതെന്ന്  എ.ഡി.എം നിര്‍ദ്ദേശം നല്‍കി.

 യോഗത്തില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ചിയാക്, ജില്ലാ െ്രെടബല്‍ ഓഫീസര്‍,  ആരോഗ്യ, തൊഴില്‍, പിആര്‍ഡി ഉദ്യോഗസ്ഥരും കുടുംബശ്രീ, ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളും പങ്കെടുത്തു.

date