Skip to main content

ഭിന്നശേഷിക്കാര്‍ക്കായി ആരോഗ്യ സെമിനാര്‍ നടത്തി 

 

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ്  വകുപ്പും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയും സംയുക്തമായി  സംഘടിപ്പിച്ച ആരോഗ്യ സെമിനാര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നഗരസഭ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുളളവര്‍ക്കായി നടത്തിയ ഗ്രാമസഭയുടെ ഭാഗമായാണ് രോഗവും പ്രതിരോധ കുത്തിവെയ്പും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഡോ. റോസിന്‍ ക്ലാസ്സെടുത്തു. ജനസംഖ്യ കുറയ്ക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തുന്ന പരിപാടിയാണ് വാക്‌സിനേഷനെന്ന പ്രചരണം  നിരുത്തരവാദപരവും തെറ്റിദ്ധാരണജനകവുമാണ്. വാക്‌സിനേഷന്‍ എടുത്തിട്ടുളള മുന്‍തലമുറകള്‍ക്കൊന്നും കുട്ടികള്‍ ഉണ്ടാകാതിരുന്നിട്ടില്ല. ഇത്തരം വാദങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും ഡോക്ടര്‍ വിശദീകരിച്ചു.  പി ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ അബ്ദുല്‍ റഷീദ് പദ്ധതി വിശദീകരിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡാനി തോമസ്, വികസനകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി പി അനില്‍കുമാര്‍, കൗണ്‍സിലര്‍ അന്നമ്മ രാജു, സെക്രട്ടറി ആര്‍ രാകേഷ് കുമാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബിബിത തുടങ്ങിയവര്‍ പങ്കെടുത്തു.                                                                                     

                                                  (കെ.ഐ.ഒ.പി.ആര്‍-355/18) 

date