Skip to main content

എല്‍.പി.ജി ഓപ്പണ്‍ഫോറം 28ന് 

 

കോട്ടയം ജില്ലയിലെ എല്‍.പി.ജി ഓപ്പണ്‍ഫോറം ഫെബ്രുവരി മാസം 28ന് രാവിലെ 11ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എല്ലാ ഗ്യാസ് ഏജന്‍സി ഉടമകളും യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. ഏജന്‍സിയെ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പരാതി ഉണ്ടെങ്കില്‍ ഫെബ്രുവരി 24 നകം പരാതി അതത് താലൂക്ക് സപ്ലൈ ഓഫീസില്‍ രേഖാമൂലം നല്‍കണം. പരാതിക്കാര്‍ കൃത്യസമയത്ത് യോഗത്തില്‍ പങ്കെടുക്കണം.

                                                     (കെ.ഐ.ഒ.പി.ആര്‍-357/18)

date