Skip to main content

പോക്‌സോ - മാധ്യമസെമിനാര്‍ നാളെ

 

കൊച്ചി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമം സംബന്ധിച്ച മാധ്യമ സെമിനാര്‍ നാളെ (ഫെബ്രുവരി 22 വ്യാഴാഴ്ച്ച) നടക്കും. എറണാകുളം പ്രസ് ക്ലബ്ബും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ പത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. പി.ആര്‍.ഡി ഡയറക്ടര്‍ ടി.വി. സുഭാഷ് അധ്യക്ഷത വഹിക്കും.

ഡോ. സെബാസ്റ്റ്യന്‍ പോള്‍, പാര്‍വതി സഞ്ജയ് എന്നിവര്‍ വിഷയാവതരണം നടത്തും. ജില്ലയിലെ ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.ബി. സൈന വിശദീകരിക്കും. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍, പി.ആര്‍.ഡി മേഖല ഡപ്യൂട്ടി ഡയറക്ടര്‍ എന്‍. രാധാകൃഷ്ണപിള്ള, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പ്രീതി വില്‍സണ്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഡി. ദിലീപ്, സെക്രട്ടറി സുഗതന്‍.പി.ബാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ബാലാവകാശ സംരക്ഷണം വിഷയാക്കി സത്യന്‍ കോളങ്ങാട് സംവിധാനം ചെയ്ത അകം, ബ്ലൂമിങ് ബഡ്‌സ് എന്നീ ഷോര്‍ട്ട്ഫിലിമുകളും പ്രദര്‍ശിപ്പിക്കും.

പോക്‌സോ നിയമം നടത്തിപ്പിലെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഡോ. പി.എന്‍.എന്‍ പിഷാരടി മോഡറേറ്ററാകും. ജില്ലാ ശിശുക്ഷേമസമിതി ചെയര്‍പഴ്‌സണ്‍ പി. പത്മജ നായര്‍, മാധ്യമപ്രവര്‍ത്തക സ്മിത നമ്പൂതിരി, ചൈല്‍ഡ്‌ലൈന്‍ കോ ഓഡനേറ്റര്‍ നിരീഷ് ആന്റണി, ബീന സെബാസ്റ്റ്യന്‍, ജുവനൈല്‍ പൊലീസ് യൂണിറ്റ് അംഗങ്ങളായ പി.എസ്. മുഹമ്മദ് അഷറഫ്, സി.ആര്‍. വിപിന്‍കുമാര്‍, നിര്‍ഭയ ലീഗല്‍ അഡൈ്വസര്‍ ടീന ചെറിയാന്‍, ഭൂമിക കൗണ്‍സിലര്‍ യു.പി. മുംതാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

പോക്‌സോ നിയമം സംബന്ധിച്ച് വ്യക്തമായ മാധ്യമ സമീപനം രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഡി. ദിലീപ്, സെക്രട്ടറി സുഗതന്‍.പി.ബാലന്‍ എന്നിവര്‍ പറഞ്ഞു.

date