Skip to main content
പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് ഭവദാസന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ നിന്ന്

പ്രവാസി കമ്മീഷന്‍ സിറ്റിംഗ് : 65 പരാതികള്‍ പരിഗണിച്ചു

    പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് ഭവദാസന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ 65 പരാതികള്‍ പരിഗണിച്ചു. പ്രവാസികളുടെയും ബന്ധുക്കളുടേതുമായി ലഭിച്ച ഭൂരിഭാഗം പരാതികളും വിസ തട്ടിപ്പ്, പ്രവാസികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുക, വസ്തു തര്‍ക്കം, ലോണ്‍ അനുവദിക്കുന്നതില്‍ കാലതാമസം നേരിടുക തുടങ്ങിയവയുമായി ബന്ധപ്പെട്ടവയായിരുന്നു. 
    കോന്നി വകയാര്‍ സ്വദേശി വര്‍ഗീസ് ഫിലിപ്പ് ശാമുവല്‍ 17 വര്‍ഷം സൗദി അറേബ്യയി ല്‍ ജോലി ചെയ്യുകയും അധികൃതര്‍ അവധിക്ക് അംഗീകാരം നല്‍കിയതിനെതുടര്‍ന്ന് നാട്ടിലെത്തുകയും പിന്നീട് അവധി നല്‍കാതിരിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് നാട്ടില്‍ തുടരേണ്ടിവന്ന പരാതിക്കാരന്‍റെ ആനുകൂല്യങ്ങള്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ തടഞ്ഞുവച്ചതായും കമ്മീഷനെ അറിയിച്ചു. പരാതിയിേډല്‍ എംബസിയുമായി നേരിട്ട് ബന്ധപ്പെട്ട് പരിഹരിക്കാമെന്ന് കമ്മീഷന്‍ അറിയിച്ചു. 
    അങ്ങാടിക്കല്‍ തോട്ടത്തില്‍ കുഴിമണ്ണില്‍ വിശാഖന്‍ 1998ല്‍ അബുദാബിയിലുണ്ടായ കാറപകടത്തില്‍ മസ്തിഷ്കം, കണ്ണ്, കാല് എന്നിവയ്ക്ക് ക്ഷതം നേരിട്ട് അവശനിലയിലായിട്ടും ന്യൂഇന്‍ഡ്യ അഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കിയില്ലെന്ന പരാതിയിേډല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നതിനും കമ്മീഷന്‍ തീരുമാനിച്ചു. കുവൈറ്റി ല്‍ ജോലി ചെയ്ത കമ്പനിയില്‍ നിന്നും ആനുകൂല്യം ലഭ്യമായില്ലെന്ന പരാതിയുമായി കടമ്പനാട് സ്വദേശി സി.എസ്.തങ്കച്ചനും കമ്മീഷനും സമീപിച്ചു. 
    പ്രവാസിയായിരുന്ന പിതാവ് മാത്യു സ്കറിയായുടെ പേരിലുണ്ടായിരുന്ന സ്ഥലം മറ്റുള്ളവര്‍ കൈയേറിയെന്നും ജീവന് ഭീഷണിയുണ്ടെന്നും വ്യക്തമാക്കി അടൂര്‍ ആനന്ദപ്പള്ളി പ്ലാവിളയില്‍ പുത്തന്‍വീട്ടില്‍ റിജോമാത്യുവും കമ്മീഷന് മുമ്പാകെ എത്തി. 
    ഗള്‍ഫില്‍ നിന്നും മടങ്ങിവരുംവഴി തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നഷ്ടപ്പെട്ട പാസ്പോര്‍ട്ട് ഏറ്റുവാങ്ങണമെന്ന് അധികൃതര്‍ അറിയിക്കുകയും ഏറ്റുവാങ്ങാന്‍ എത്തിയപ്പോള്‍ പാസ്പോര്‍ട്ട് തിരിച്ചുനല്‍കിയില്ലെന്ന പരാതിയാണ് റാന്നി പെരുനാട് മാമ്പാറ തടത്തില്‍ എം.കെ.രാജുവിനുള്ളത്. 
    അബുദാബിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിസാതട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ട ഇലവുംതിട്ട സ്വദേശി കൈതേമുകുടിയില്‍ സുരേഷ് ബാബു കമ്മീഷന് പരാതി നല്‍കി. 2013 ല്‍ മലേഷ്യയില്‍ ജോലി തേടി പോയി 16 ദിവസം മാത്രം ജോലി ചെയ്ത ഭര്‍ത്താവ് സജിത്തിനെ സഹപ്രവര്‍ത്തകര്‍ മയക്കുമരുന്ന് വിറ്റ കേസില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടയ്ക്കുകയും ഇപ്പോള്‍ ഫോണില്‍ ബന്ധപ്പെടാന്‍പോലും കഴിയുന്നില്ലെന്ന പരാതിയാണ് കുടപ്പന പേഴുംകാട്ടില്‍ അഖില സജിത്തിനുള്ളത്. സജിത്തിനൊപ്പം മലേഷ്യയിലുണ്ടായിരുന്ന ഇപ്പോള്‍ നാട്ടിലെത്തിയ സുഹൃത്തിനെ നേരിട്ട് കമ്മീഷന്‍ ഓഫീസില്‍ വിളിച്ച് തെളിവെടുപ്പ് നടത്തി തുട ര്‍ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. 
    പ്രവാസികളുടെയും അവരുടെ ബന്ധുക്കളുടെയും വിവിധ തരത്തിലുള്ള പരാതികള്‍ നോര്‍ക്ക റൂട്ട്സ്, പ്രവാസി ക്ഷേമ ബോര്‍ഡ് എന്നിവയെ ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സിറ്റിംഗുകള്‍ നടത്തി പരിഹാരം കണ്ടുവരികയാണെന്ന് കമ്മീഷന്‍ ചെയ ര്‍മാന്‍ പറഞ്ഞു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളില്‍ റിപ്പോര്‍ട്ട് തേടുകയും പൊതുപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി  സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തുവരികയുമാണ്. 60 വയസ് കഴിഞ്ഞവര്‍ക്കും പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി ആനുകൂല്യം ലഭിക്കുന്നതിനുള്ള അനുവാദത്തിനും സര്‍ക്കാരിനോട് ശുപാര്‍ശ  ചെയ്തിട്ടുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. 
    പ്രവാസി കമ്മീഷന്‍ അംഗം ബെന്യാമിന്‍, മെമ്പര്‍ സെക്രട്ടറി എച്ച്.നിസാര്‍, അസിസ്റ്റന്‍റ് സെക്രട്ടറി മധുസൂദനന്‍ പിള്ള, നോര്‍ക്ക ക്ഷേമനിധിബോര്‍ഡ് അസിസ്റ്റന്‍റ് കെ.എല്‍.അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.                          (പിഎന്‍പി 404/18)

date