Skip to main content

ആരോഗ്യ സന്ദേശ യാത്ര ജില്ലാതല ഉദ്ഘാടനം നാളെ

    പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി നടത്തുന്ന ആരോഗ്യ സന്ദേശ യാത്രയുടെയും കലാജാഥയുടെ ജില്ലാതല ഉദ്ഘാടനം നാളെ (22) നടക്കും.  രാവിലെ 11ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ആരോഗ്യ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യും. ഈ മാസം 26 വരെയാണ് ആരോഗ്യസന്ദേശ യാത്ര നടത്തുന്നത്. പരിപാടിയോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ നിര്‍വഹിക്കും. കാസര്‍കോട് നഗരസഭ  വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് അധ്യക്ഷതവഹിക്കും.
 

date