Skip to main content

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സ്യൂമര്‍ ഫെസ്റ്റ് 24 ന്

    ഉപഭോക്തൃ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന ഉപഭോക്തൃ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള കണ്‍സ്യൂമര്‍ ഫെസ്റ്റ് 2018 ഈ മാസം  24 ന് രാവിലെ 10 ന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. കാര്‍ട്ടൂണ്‍ (പെന്‍സില്‍) പെയിന്റിംഗ് (ഓയില്‍ കളര്‍) എന്നിവ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, അപ്പര്‍ പ്രൈമറി, ലോവര്‍ പ്രൈമറി വിഭാഗങ്ങളായും, ഉപന്യാസ മത്സരം ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലുമായാണ് നടത്തുക. കാര്‍ട്ടൂണ്‍ പെയിന്റിംഗ്  വിഭാഗങ്ങള്‍ക്ക് ചാര്‍ട്ട് പേപ്പര്‍ ഒഴികെയുള്ള രചനാ സാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരണം.
    ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനക്കാര്‍ക്ക്  മെറിറ്റ് സര്‍ട്ടിഫിക്കറ്റും കാഷ് പ്രൈസും നല്‍കും.  കൂടാതെ വിജയികള്‍ക്ക് ജില്ലാ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും അര്‍ഹതയുണ്ടായിരിക്കും.     മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള വിദ്യാത്ഥിനികള്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പാള്‍ നല്‍കുന്ന സാക്ഷ്യപത്രം സഹിതം 23 ന് നാല് മണിക്കകം പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നതിനായി 04994  230108, 9400625113 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
 

date