Skip to main content
സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ 'സ്വരാജ് ട്രോഫി' പത്തനംതിട്ട ജില്ലാ പഞ്ചായത്തിനു വേണ്ടി പ്രസിഡന്‍റ് അന്നപൂര്‍ണ്ണാദേവി തദ്ദേശ സ്വയം ഭരണ വകുപ്പു് മന്ത്രി ഡോ. കെടി.ജലീലില്‍ നിന്നും ഏറ്റുവാങ്ങുന്നു.

മികച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സ്വരാജ് ട്രോഫി  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണ്ണാദേവി ഏറ്റുവാങ്ങി

സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ 'സ്വരാജ് ട്രോഫി' പത്തനംതിട്ട ജില്ലാ പഞ്ചായത്തിനു വേണ്ടി പ്രസിഡന്‍റ് അന്നപൂര്‍ണ്ണാദേവി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെടി.ജലീലില്‍ നിന്നും ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, സ്ഥിരം സമിതി അധ്യക്ഷരായ എലിസബത്ത് അബു, ലീലാ മോഹന്‍, മെമ്പര്‍മാരായ വിനീതാ അനില്‍, ആര്‍.ബി.രാജീവ്കുമാര്‍, എസ്.വി.സുബിന്‍, ടി മുരുകേഷ്, ബി.സതികുമാരി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. 
മലപ്പുറം പെരിന്തല്‍മണ്ണയില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷ സമാപനത്തോടനു ബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. പി.വി.അബ്ദുള്‍ വഹാബ് എം.പി, മഞ്ഞളാംകുഴി അലി എം.എല്‍.എ, തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ടി.കെ.ജോസ്, പഞ്ചായത്ത് ഡയറക്ടര്‍ മേരിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. 
വിവിധ മേഖലകളില്‍ 2016-17 സാമ്പത്തിക വര്‍ഷം നടപ്പാക്കിയ കാര്യക്ഷമമായ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് അവാര്‍ഡ്. 25 ലക്ഷം രൂപയും മികവിനുള്ള സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആകെ പദ്ധതി വിഹിതത്തിന്‍റെ 83.4 ശതമാനം തുക ചെലവഴിച്ചതുള്‍പ്പെടെ എല്ലാ രംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാമതെത്തിയത്.                                                                              (പിഎന്‍പി 400/18)

date