Skip to main content

നൈപുണ്യ പരിശീലനം   

 കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ വനിതാ ബീഡിത്തൊഴിലാളികള്‍ക്കും അവരുടെ പെണ്‍മക്കള്‍ക്കും ഡ്രൈവിംഗ് (ഓട്ടോ, ബസ്സ്, ടാക്‌സി), വയോജന പരിചരണം, ഹോംസ്റ്റേ സേവനങ്ങള്‍ എന്നിവയില്‍ വിദഗ്ധ പരിശീലനം നല്‍കുന്നു. കുടുംബശ്രീ മുഖേന നല്‍കുന്ന പരിശീലനത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പങ്കെടുക്കാം. ഡ്രൈവിംഗ് പരിശീലനത്തിന് 18 വയസ്സ് തികയണം. താല്‍പര്യമുള്ളവര്‍ക്ക് bit.do/SkillDevt വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. ഫോണ്‍- 0497 2700995, 2705012. 
പി.എന്‍.സി/389/2018
 

date