Skip to main content

സായുധസേനാ പതാകദിന ഫണ്ട് അടക്കണം

ഡിസംബറിലെ സായുധസേനാ പതാകദിന ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സ്റ്റാമ്പ് വില്‍പന നടത്തിയതിന്റെ തുക ഒടുക്കാന്‍ ബാക്കിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, കോമണ്‍ഗുഡ്ഫണ്ടില്‍ നിന്നും തുക ഒടുക്കാന്‍ ബാക്കിയുള്ള സഹകരണ ബാങ്കുകള്‍ മുതലായവര്‍ എത്രയും പെട്ടെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ തുക ഒടുക്കി ജില്ലയുടെ സമാഹരണ ലക്ഷ്യമായ 17 ലക്ഷം കൈവരിക്കുന്നതില്‍ പങ്കാളികളാവണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
പി.എന്‍.സി/389/2018
 

date