Skip to main content

സൗജന്യ പരിശീലനവുംതൊഴിലും: അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ- ഗ്രാമീണ്‍ കൗശല്യയ്ക്കു കീഴില്‍ തളിപ്പറമ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെന്റം വര്‍ക്ക്‌സ് സ്‌കില്‍സിലേക്ക്  രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂന്ന് മാസം ദൈര്‍ഘ്യമുള്ള റീട്ടെയില്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മുന്‍ഗണനാ വിഭാഗം, കുടുംബശ്രീകുടുംബാംഗം, തൊഴിലുറപ്പ് പദ്ധതി കുടുംബാംഗം എന്നിവയിലുള്‍പ്പെട്ട പത്താതരം മുതല്‍ വിദ്യാഭ്യാസ യോഗ്യതയും 18 നും 35 നും ഇടയില്‍ പ്രായവുമുളള പയ്യന്നൂര്‍, തളിപ്പറമ്പ്, കല്ല്യാശ്ശേരി, കണ്ണൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട യുവതിയുവാക്കള്‍ക്കാണ് അവസരം. തല്‍പരരായവര്‍ 21 മുതല്‍ തളിപ്പറമ്പ് മുത്തേടത്ത് ഹൈസ്‌കൂളിന് സമീപത്തുള്ള  സെന്റം വര്‍ക്ക്‌സ് സ്‌ക്കില്‍സില്‍ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്യണം.   ഫോണ്‍: 9747995489, 8281438886, 8547460587.
പി.എന്‍.സി/389/2018

date